മമ്മൂട്ടിയുടെ ബയോപിക്കില്‍ നിവിന്‍ പോളി നായകനാകുന്നു .ജൂഡ് ആന്റണി ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.ഓം ശാന്തി ഓശാനക്ക് മുമ്പ് തന്നെ മമ്മൂട്ടിയുടെ ബയോപിക് ആലോചിച്ചിരുന്നുവെന്ന് ജൂഡ് ആന്റണി ജോസഫ് പറഞ്ഞു.ഇപ്പോള്‍ ചെയ്യേണ്ടെന്നായിരുന്നു അന്ന് മമ്മൂട്ടി പറഞ്ഞത്. കൗമുദി ഫ്ളാഷ് ഓഗസ്റ്റ് ലക്കത്തിലാണ് ജൂഡ് ആന്റണി ഇക്കാര്യം പറഞ്ഞത്.
മമ്മൂക്ക സമ്മതിച്ചാല്‍ ഞങ്ങള്‍ റെഡിയാണ്. നിവിന്‍ കട്ട മമ്മൂക്ക ഫാനാണ്. പഠിച്ചിരുന്ന കാലത്ത് മമ്മുക്കയുടെ ഫാന്‍സ് അസോസിയേഷന്‍ അംഗമായിരുന്നു. നിവിനാണ് എന്നോട് മമ്മൂക്കയുടെ ആത്മകഥയായ ‘ചമയങ്ങളില്ലാതെ’ വായിക്കാന്‍ പറയുന്നതും അതൊരു സിനിമയാക്കിയാലോ എന്ന് ചോദിക്കുന്നതും. നക്ഷത്രങ്ങളുടെ രാജകുമാരന്‍ എന്ന പേരില്‍ ഞാന്‍ അത് ഷോര്‍ട്ട് ഫിലിം ആക്കിയപ്പോള്‍ കൂടെ നിന്നതൊക്കെ നിവിനാണ്.
അച്ഛന്റെ വേഷം മകന്‍ അഭിനയിക്കുന്നതിനേക്കാള്‍ മറ്റൊരു ആക്ടര്‍ അഭിനയിക്കുന്നതാണ് നല്ലതെന്ന് തോന്നി. അതാണ് നിവിനെ കൊണ്ട് തന്നെ ചെയ്യിക്കാന്‍ തീരുമാനിച്ചതെന്നും ജൂഡ് ആന്റണി പറഞ്ഞു
ജൂഡ് ആന്റണിയുടെ സംവിധാനത്തില്‍ അടുത്തിടെ പുറത്തിറങ്ങിയ ചിത്രമാണ് സാറാസ്.അന്ന ബെന്‍,സണ്ണിവെയിന്‍ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്.പി കെ മുരളീധരന്‍, ശാന്ത മുരളി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. തിരക്കഥ ഒരുക്കിയത് ഡോ അക്ഷയ് ഹരീഷാണ്. ഷാന്‍ റഹ്‌മാന്‍ ചിത്രത്തിനായി സംഗീതം ഒരുക്കിയത്. ഛായാഗ്രഹണം നിമിഷ് രവിയായിരുന്നു.
രജീവ് രവിയുടെ തുറമുഖം,കനകം മാകിനി കലഹം എന്നിവയാണ് നിവിന്‍ പോളിയുടെ പുറത്തിറങ്ങാനുളള ചിത്രം.കൊച്ചി തുറമുഖത്ത് ‘ചാപ്പ’ സമ്പ്രദായത്തിനെതിരെ നടന്ന തൊഴിലാളി മുന്നേറ്റം ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. നാടകപ്രവര്‍ത്തകനും ചലച്ചിത്രകാരനുമായ ഗോപന്‍ ചിദംബരമാണ് ചിത്രത്തിന്റെ തിരക്കഥ.നിവിന്‍ പോളിക്കൊപ്പം നിമിഷ സജയന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ജോജു ജോര്‍ജ്, പൂര്‍ണിമ ഇന്ദ്രജിത്ത്, അര്‍ജുന്‍ അശോകന്‍, സുദേവ് നായര്‍, മണികണ്ഠന്‍ ആചാരി തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തെക്കേപ്പാട്ട് ഫിലിംസിന്റെ ബാനറില്‍ സുകുമാര്‍ തെക്കേപ്പാട്ട് നിര്‍മ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ‘തുറമുഖം’.