‘ഭൂമിയിലെ മനോഹര സ്വകാര്യം’ പുറത്ത് വിട്ട് നിവിന്‍ പോളി

','

' ); } ?>

പേരു പോലെ തന്നെ മലയാള സിനിമയില്‍ വീണ്ടും മറ്റൊരു മനോഹര പ്രണയ കഥയുടെ സൂചനകളുമായി മറ്റൊരു സിനിമ കൂടിയെത്തുന്നു. പ്രയാഗ മാര്‍ട്ടിന്‍, ദീപക് പറമ്പോല്‍ എന്നിവര്‍ വെള്ളിത്തിരിയിലൊന്നിക്കുന്ന ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ യുവതാരം നിവിന്‍ പോളി തന്റെ പേജിലൂടെ പുറത്തുവിട്ടു. ‘ഒരു ചുംബനത്താല്‍ നീയറിയും ഞാന്‍ പറയാത്തതെല്ലാം’ എന്ന ടാഗ് ലൈനോടെയാണ് ‘ഭൂമിയിലെ മനോഹര സ്വകാരം’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തിയിരിക്കുന്നത്. തങ്ങളുടെ സ്വകാര്യതയില്‍ പുല്‍ക്കൊടികള്‍ ചുറ്റും നിറഞ്ഞ ഒരു വഴിയോരത്തിരുന്ന് ദീപക്കിന്റെ കണ്ണുകളിലേക്ക് നോക്കി സംസാരിക്കുന്ന പ്രയാഗയെയാണ് പോസ്റ്ററില്‍ കാണാനാകുന്നത്. നാടാകാചാര്യന്‍ എ ശാന്തകുമാറിന്റെ ആദ്യമായി തിരക്കഥയെഴുതി ഷൈജു അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഏറെ പ്രതീക്ഷകളാണ്. തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ പുറത്ത് വിട്ട നിവിന്‍ സംവിധായകനും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്കും ആശംസകള്‍ നേരാനും മറന്നില്ല.

ബയോസ്‌കോപ് ടാക്കീസിന്റെ ബാനറില്‍ രാജീവ്കുമാര്‍ ചിത്രം നിര്‍മിക്കുന്നത്. ദീപക് പറമ്പോലും പ്രയാഗാ മാര്‍ട്ടിനുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷൈന്‍ ടോം ചാക്കോ, ലാല്‍, സന്തോഷ് കീഴാറ്റൂര്‍, സുധീഷ്, ഇന്ദ്രന്‍സ്, ഹരീഷ് പേരടി, അഭിഷേക്, അഞ്ജു അരവിന്ദ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വയലാര്‍ ശരത് ചന്ദ്രവര്‍മ, മനു മഞ്ജിത്ത്, അന്‍വര്‍ അലി, എ. ശാന്തകുമാര്‍ എന്നിവരുടെതാണ് വരികള്‍. സംഗീതം: സച്ചിന്‍ ബാലു. അന്റോണിയോ മൈക്കിള്‍ ഛായാഗ്രഹണവും വി. സാജന്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.