പുതിയ ലുക്കില്‍ നിവിന്‍ പോളി…

നടന്‍ നിവിന്‍ പോളിയുടെ ട്രാന്‍സ്ഫര്‍മേഷന്‍ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്. കുറച്ചു നാളുകളായി ശരീര വണ്ണത്തിന്റെ പേരില്‍ വലിയ രീതിയില്‍ വിമര്‍ശിക്കപ്പെടുന്ന താരത്തിന്റെ തിരിച്ചുവരവ് ആരാധകരും ആഘോഷമാക്കുകയാണ്. ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിനു വേണ്ടിയാണ് നിവിന്റെ രൂപമാറ്റമെന്നാണ് റിപ്പോര്‍ട്ട്.

ഏകദേശം രണ്ട് മാസം കൊണ്ടാണ് അദ്ദേഹം വണ്ണം കുറച്ചതെന്നതും പ്രശംസനീയം. ഏറെ നാളുകളായി കുടുംബത്തിനൊപ്പം ദുബായിലായിരുന്ന താരം കഴിഞ്ഞ ദിവസമാണ് കേരളത്തില്‍ തിരിച്ചെത്തിയത്.

പടവെട്ട്, സാറ്റര്‍ഡെ നൈറ്റ്‌സ് എന്നിവരാണ് നിവിന്‍ പോളിയുടെ അടുത്തിടെ പുറിത്തിറങ്ങിയ ചിത്രങ്ങള്‍.