
നിവിന്‍ പോളിയുടേതായി പ്രഖ്യാപിച്ച ഏഴ് സിനിമകളില്‍ അഞ്ച് സിനിമകളും ഉപേക്ഷിച്ചതായി റിപ്പോർട്ടുകൾ. ചിത്രങ്ങളുടെ പോസ്റ്ററുകൾ നിവിന്‍ പോളി തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്. ഗ്യാങ്സ്റ്റര്‍ ഓഫ് മുണ്ടന്‍മല, താരം, ബിസ്മി സ്‌പെഷ്യല്‍, ഡോള്‍ബി ദിനേശന്‍, ശേഖരവര്‍മ രാജാവ് എന്നീ സിനിമകളുടെ പോസ്റ്ററുകളാണ് നിവിന്‍ പോളി പിന്‍വലിച്ചത്.
വളരെ നേരത്തെ പ്രഖ്യാപിക്കുകയും, ഷൂട്ടിങ് ആരംഭിക്കാതിരിക്കുകയും ചെയ്യുന്ന സിനിമകളാണ് ഇതെല്ലാം എന്നാണ് ഒരു വിഭാഗം ആളുകളുടെ കണ്ടെത്തല്‍. അതേസമയം നടക്കാന്‍ സാധ്യതയില്ലാത്ത സിനിമകള്‍ ഉപേക്ഷിച്ച്, കരിയറില്‍ തിരിച്ചുവരാനുള്ള ശ്രമത്തിലാണ് നിവിന്‍ പോളിയെന്നാണ് മറ്റു റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക് മുതിരാതെ തന്റെ സേഫ് സോണിലുള്ള സിനിമകള്‍ ചെയ്ത് തിരികെ വരാനാണ് ലക്ഷ്യമെന്നും ആളുകൾ പറയുന്നുണ്ട്.
തുടര്‍ച്ചയായി നാല് സിനിമകള്‍ നൂറ് ദിവസം പിന്നിട്ട നിവിൻ പോളിയുടെ കോവിഡിന് ശേഷം തിയേറ്ററിലെത്തിയ സിനിമകളൊന്നും വിജയം കണ്ടിട്ടില്ല. എന്നാൽ നിവിന്‍ പോളിയോടുള്ള ആരാധകരുടെ സ്‌നേഹത്തിന് ഇപ്പോഴും ഒരു കുറവും സംഭവിച്ചിട്ടില്ല. നിവിന്‍ പോളിയുടേതായി നിരവധി സിനിമകള്‍ ഇപ്പോള്‍ അണിറയിലുണ്ട്. നിവിന്‍ പോളിയുടേതായി ഒരുങ്ങുന്ന സിനിമകളിലൊന്ന് സര്‍വ്വം മായ ആണ്. പാച്ചുവും അത്ഭുത വിളക്കും എന്ന സിനിമയ്ക്ക് ശേഷം അഖില്‍ സത്യന്‍ ഒരുക്കുന്ന ചിത്രമാണ് സര്‍വ്വം മായ. പിന്നാലെ ഗിരീഷ് എഡി ഒരുക്കുന്ന ബെത്‌ലഹേം കുടുംബ യൂണിറ്റും ഒരുങ്ങുന്നുണ്ട്. മമിത ബൈജുവും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ ആരാധകര്‍ക്കും വലിയ പ്രതീക്ഷയാണുള്ളത്. പോസ്റ്റീവ് റിപ്പോര്‍ട്ട് ലഭിക്കുന്ന ഒരൊറ്റ സിനിമയ്ക്കായ് നിവിന്‍ പോളിയെ പോലെ തന്നെ ആരാധകരും കാത്തിരിക്കുകയാണ്.