“നന്മയുടെ ഒരു സൈഡും ഇല്ലാത്ത ഒരു ഭയങ്കര വില്ലൻ”; ബെൻസിനെ കുറിച്ച് മനസ്സ് തുറന്ന് നിവിൻ പോളി

','

' ); } ?>

ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിലെ “ബെൻസ്” ചിത്രത്തിലെ നെഗറ്റീവ് റോളിനെ കുറിച്ച് മനസ്സ് തുറന്ന് നടൻ നിവിൻ പോളി. “നന്മയുടെ ഒരു സൈഡും ഇല്ലാത്ത ഒരു ഭയങ്കര വില്ലൻ കഥാപാത്രം ചെയ്യാൻ ആഗ്രഹമുണ്ടായിരുന്നെന്നും, ബെൻസിലേത് അത്തരത്തിലൊരു കഥാപാത്രമാണെന്നും നിവിൻ പോളി പറഞ്ഞു. കഥാപാത്രത്തിന് ചെറിയൊരു ഡാർക്ക് ഹ്യൂമർ ലൈൻ ഉണ്ടെന്നും, എന്നാൽ താനത് എൻജോയ് ചെയ്താണ് ചെയ്തതെന്നും നിവിൻ പോളി കൂട്ടിച്ചേർത്തു. ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നിവിന്റെ വെളിപ്പെടുത്തൽ.

“വില്ലൻ വേഷം ചെയ്യണമെന്ന് എനിക്ക് ഭയങ്കര ആ​ഗ്രഹമായിരുന്നു. ഒരു ഭയങ്കര വില്ലൻ, നന്മയുടെ ഒരു സൈഡും അയാൾക്ക് വരരുത്. കുറേ വില്ലൻ കഥാപാത്രം ചെയ്ത് കഴിഞ്ഞ് ഒരാൾക്ക് ഒരു ഹീറോ വേഷം ചെയ്യാൻ താല്പര്യമുള്ളതു പോലെ തോന്നില്ലേ. അങ്ങനെയിരിക്കുമ്പോഴാണ് ഈ ബെൻസിന്റെ കഥ വരുന്നത്. ആദ്യം വേറെ കഥാപാത്രമായിരുന്നു.” നിവിൻ പോളി പറഞ്ഞു.

“പിന്നീട് അവർ ലോകേഷുമായിട്ടൊക്കെ സംസാരിച്ചതിന് ശേഷമാണ് മെയിൻ വില്ലനാക്കാം എന്ന തീരുമാനത്തിലേക്ക് വരുന്നത്. അങ്ങനെ അവർ രണ്ടാമതും എന്റെ അടുത്ത് വന്നു. പുതിയ കാരക്ടർ ആയിട്ടാണ് രണ്ടാമത് വരുന്നത്. അതെനിക്ക് ഭയങ്കര രസമായിട്ട് തോന്നി. മെയിൻ വില്ലൻ കഥാപാത്രം തന്നെയാണ്. അതും ഞാൻ നന്നായിട്ട് എൻജോയ് ചെയ്തു. ചെറിയൊരു ഡാർക്ക് ഹ്യൂമർ ലൈൻ അതിലുണ്ട്. സീരിയസ് ഹ്യൂമർ ഉണ്ട് താനും ഒരു മെയിൻ വില്ലൻ സാധനവുമുണ്ട്.” നിവിൻ പോളി കൂട്ടിച്ചേർത്തു.

രാഘവ ലോറൻസും സംയുക്തയും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. അതേസമയം അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന സർവ്വം മായ ആണ് നിവിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം. ക്രിസ്മസ് റിലീസായി ഡിസംബർ 25 ന് ചിത്രം തിയറ്ററുകളിലെത്തും. അജു വർ​ഗീസും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്.