
ലോകേഷിന്റെ സിനിമാറ്റിക് യൂണിവേഴ്സില് ഒരുങ്ങുന്ന ഭാഗ്യരാജ് കണ്ണന് ചിത്രം ‘ബെന്‍സി’ന്റെ ചിത്രീകരണത്തില്‍ ജോയിന്‍ ചെയ്ത് നിവിൻ പോളി. ചിത്രത്തിൽ രാഘാവാ ലോറന്‍സിന്റെ വില്ലനായി വാള്‍ട്ടര്‍ എന്ന കഥാപാത്രമായാണ് നിവിന്‍ പോളി എത്തുന്നത്. നിവിൻ തന്നെയാണ് ഈ കാര്യം തന്റെ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്.
സ്റ്റൈലിഷ് വില്ലന്‍ ലുക്കിലാണ് നിവിനെ ചിത്രത്തില്‍ കാണാന്‍ കഴിയുന്നത്. ‘വാള്‍ട്ടറായി വേഷം മാറി’, എന്ന ക്യാപ്ഷനോടെയാണ് നിവിന്‍ ചിത്രം പങ്കുവെച്ചിരിക്കുന്നത്. നിരവധിപേരാണ് നിവിന്‍ ആശംസയുമായി എത്തിയിരിക്കുന്നത്.
റെമോ, സുല്‍ത്താന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകന് ഭാഗ്യരാജ് കണ്ണനാണ് ‘ബെന്‍സി’ന്റെ തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിര്‍വഹിക്കുന്നത്. ലോകേഷ് കനകരാജ് ആണ് ‘ബെന്‍സി’ന്റെ കഥ ഒരുക്കി അവതരിപ്പിക്കുന്നത്. സായ് അഭയശങ്കര്‍ ആണ് ‘ബെന്‍സി’ന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. പാഷന് സ്റ്റുഡിയോസിന്റെ ബാനറില്‍ സുധന് സുന്ദരം, ലോകേഷ് കനകരാജിന്റെ ജി സ്ക്വാഡ്, ജഗദീഷ് പളനിസ്വാമിയുടെ ദി റൂട്ട് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
ലോകേഷ് കനകരാജ് ആണ് ‘ബെന്‍സി’ന്റെ കഥ ഒരുക്കി അവതരിപ്പിക്കുന്നത്. സായ് അഭയശങ്കര്‍ ആണ് ‘ബെന്‍സി’ന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. പാഷന് സ്റ്റുഡിയോസിന്റെ ബാനറില്‍ സുധന് സുന്ദരം, ലോകേഷ് കനകരാജിന്റെ ജി സ്ക്വാഡ്, ജഗദീഷ് പളനിസ്വാമിയുടെ ദി റൂട്ട് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ‘ബെന്‍സി’ന്റെ ഛായാഗ്രഹണം ഗൗതം ജോര്‍ജ് നിര്‍വഹിക്കുന്നു. ഫിലോമിന്‍ രാജ് ചിത്രത്തിന്റെ എഡിറ്റിങും ജാക്കി കലാസംവിധാനവും നിര്‍വഹിക്കുന്നു. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ‘ബെന്‍സി’ലെ ആക്ഷന്‍സ് ഒരുക്കുന്നത് അനല്‍ അരശ് ആണ്. പിആര്‍ഒ ആന്‍ഡ് മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്റ്: പ്രതീഷ് ശേഖര്‍.