നിത്യ ഹരിത നായകന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി

എ.ആര്‍ ബിനുരാജ് സംവിധാനം ചെയ്യുന്ന ചിത്രം നിത്യ ഹരിത നായകന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി. യുവനടന്‍ ടൊവീനോ തോമസ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ടീസര്‍ പുറത്തു വിട്ടത്. വിഷ്ണു ഉണ്ണിക്കൃഷ്ണനാണ് ചിത്രത്തിലെ നായകന്‍. ആദിത്യ ക്രിയേഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം ധര്‍മജനും, സുരേഷ് കുമാറും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

വിഷ്ണു ഉണ്ണികൃഷ്ണനും, ധര്‍മജന്‍ ബോള്‍ഗാട്ടിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഇന്ദ്രന്‍സ്, ജോസഫ്, സൗബിന്‍, ബിജു കുട്ടന്‍, താര കല്യാണ്‍ തുടങ്ങിയവരാണ് മറ്റു അഭിനേതാക്കള്‍. ജയശ്രീ, അനില, രവീണ എന്നിവര്‍ക്കു പുറമേ ഒരു പുതുമുഖവും നായികയായി ഉണ്ടാകും. ജയഗോപാല്‍ തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ സംഗീതം നല്‍കുന്നത് നവാഗതനായ രഞ്ജന്‍ രാജ് ആണ്.ചിത്രം അടുത്ത മാസം തിയേറ്ററുകളിലെത്തും.