തെന്നിന്ത്യന്‍ താര സുന്ദരി നിത്യ മേനോന്‍ ബോളിവുഡിലേക്ക്. അക്ഷയ് കുമാറിന്റെ മിഷന്‍ മംഗള്‍ എന്ന ചിത്രത്തിലൂടെയാണ് നിത്യയുടെ ബോളിവുഡ് അരങ്ങേറ്റം. ജഗന്‍ സാക്ഷി സംവിധാനം ചെയ്യുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് ഫോക്‌സ് സ്റ്റുഡിയോസും കേപ് ഓഫ് ഗുഡ് മൂവീസും ചേര്‍ന്നാണ്.എയര്‍ലിഫ്റ്റ്, ടോയ്‌ലെറ്റ്; ഏക് പ്രേം കഥ, പാഡ്മാന്‍, ഗോള്‍ഡ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം അക്ഷയ്കുമാര്‍ അഭിനയിക്കുന്ന ചിത്രമാണ് മിഷന്‍ മംഗള്‍. മംഗള്‍യാന്‍ മിഷനെ അടിസ്ഥാനമാക്കിയാണ് സിനിമ ഒരുങ്ങുന്നത്.വിദ്യാ ബാലന്‍, തപ്‌സി പന്നു, സൊനാക്ഷി സിന്‍ഹ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
നിത്യ മേനോന്‍ ബോളിവുഡിലേക്ക്
','' );
}
?>