‘മണിയൻപിള്ള രാജുവിന്റെ മകൻ ബഹിരാകാശത്തേക്ക് റോക്കറ്റ് വിട്ടെന്ന് എഴുതുമോ?’

','

' ); } ?>

 

മണിയന്‍പിള്ള രാജുവിന്റെ മകന്‍’ പൊലീസ് കസ്റ്റഡിയില്‍ എന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തയില്‍ വിശദീകരണവുമായി നിരഞ്ജ് മണിയന്‍പിള്ള രാജു.2018ല്‍ പൊലീസില്‍ നിന്നും പെറ്റിയടിച്ചെന്ന് ഒരഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് താന്‍ അറസ്റ്റിലായെന്ന തരത്തില്‍ ചിലര്‍ വളച്ചൊടിച്ചതെന്ന് നിരഞ്ജ് കുറിക്കുന്നു.

നിരഞ്ജിന്റെ വാക്കുകള്‍

ഞാന്‍ പൊലീസ് കസ്റ്റഡയില്‍ എന്നു പറഞ്ഞു കുറേ പേജുകളില്‍ വാര്‍ത്ത വരുന്നുണ്ട്. 2018ല്‍ ഒരു പെറ്റി അടിച്ചതിനെപ്പറ്റി ഒരഭിമുഖത്തില്‍ പറഞ്ഞതിനാണ് ഇങ്ങനെ. ഇനി ഭാവിയില്‍ ഞാന്‍ കുട്ടിക്കാലത്ത് മരത്തിലേക്ക് കല്ലെറിഞ്ഞിട്ടുണ്ടെന്ന് പറഞ്ഞാല്‍, മണിയന്‍പിള്ള രാജുവിന്റെ മകന്‍ ബഹിരാകാശത്തേക്ക് റോക്കറ്റ് വിട്ടെന്നു ഇവരൊക്കെ എഴുതുമോ?.

‘ബ്ലാക്ക് ബട്ടര്‍ഫ്ളൈ’ എന്ന ചിത്രത്തിലൂടെയാണ് നിരഞ്ജിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം. ‘ഒരു താത്വിക അവലോകനമാണ്’ താരത്തിന്റെ പുതിയ ചിത്രം. ജോജു ജോര്‍ജ് ആണ് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നത്. അഖില്‍ മാരാര്‍ ആണ് സംവിധാനം. സലിം കുമാര്‍, മേജര്‍ രവി, ശ്രീജിത്ത് രവി, ബാലാജി ശര്‍മ്മ, ജയകൃഷ്ണന്‍, മാമുക്കോയ, പ്രശാന്ത് അലക്സ്, സജി വെഞ്ഞാറമൂട്, ശൈലജ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. യോഹാന്‍ ഫിലിംസിന്റെ ബാനറില്‍ ഡോ. ഗീവര്‍ഗീസ് യോഹന്നാന്‍ ആണ് നിര്‍മ്മാണം.