“ഒമ്പതാമത്‌ മലയാള പുരസ്കാരങ്ങൾ”; മോഹൻലാൽ മികച്ച നടൻ, അഭിനയ മികച്ച നടി

','

' ); } ?>

മലയാളപുരസ്കാര സമിതിയുടെ ഒമ്പതാമത്‌ മലയാള പുരസ്കാരത്തിൽ മോഹൻലാൽ മികച്ച നടൻ. തുടരും എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് മോഹൻലാൽ മികച്ച നടനായി തിരഞ്ഞെടുത്തത്. പണി എന്ന ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ച “അഭിനയ”യാണ് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത്. മലയാള ചിത്രം റോന്ത് ഒരുക്കിയ ഷാഹി കബീറാണ് മികച്ച സംവിധായകൻ. ഡിറ്റക്ടീവ് ഉജ്ജ്വലനിലൂടെ കോട്ടയം നസീറിനെ മികച്ച സഹനടനായും തുടരും സിനിമയിലൂടെ പ്രകാശ് വർമയെ പുതുമുഖ നടനായും തിരഞ്ഞെടുത്തിട്ടുണ്ട്.

സംവിധായകൻ സിബി മലയിലിനെ ചലച്ചിത്ര മേഖലയിൽ 40 വർഷം പൂർത്തിയാക്കിയതിനുള്ള പ്രത്യേക ആദരവ് നൽകും. കൂടാതെ കാർത്തിക (ചലച്ചിത്ര മേഖല), വി. കെ. ശ്രീരാമൻ (ചലച്ചിത്ര മേഖല), ജയപ്രകാശ് കുളൂർ (ചലച്ചിത്ര നാടക മേഖല), വി. വസന്ത കുമാർ സാംബശിവൻ (കഥാപ്രസംഗ മേഖല), രാജീവ് കൃഷ്ണ മാങ്കൊമ്പ് (സോപാന നൃത്ത മേഖല), കുമാർജി പാലത്ത് (നാടക മേഖല), സതി ആർ.വി. (കലാ സാംസ്കാരിക മേഖല), എന്നിവർക്ക് സമഗ്ര സംഭാവനക്കുള്ള പുരസ്കാരം നൽകും.

തോമസ് സെബാസ്റ്റ്യൻ, കവിപ്രസാദ് ഗോപിനാഥ് (മികച്ച ചലച്ചിത്രം, അം അഃ), രഞ്ജിത്ത് രജപുത്ര, തരുൺ മൂർത്തി (മികച്ച ജനപ്രീതി നേടിയ ചലച്ചിത്രം, തുടരും), അശ്വതി ചന്ദ് കിഷോർ മികച്ച സഹനടി (വ്യസനസമേതം ബന്ധുമിത്രാദികൾ), അപ്പുണ്ണി ശശി (ചിലച്ചിത്ര നാടകരംഗത്ത് 30 വർഷം പൂർത്തിയാക്കിയതിനുള്ള പ്രത്യേക ആദരവ്), കലാഭവൻ നവാസ് മരണാനന്തര ബഹുമതി (ഇഴ), നിഷാദ് യൂസഫ് മരണാനന്തര ബഹുമതി (എഡിറ്റർ – തുടരും), ആൻ സരിക & ശങ്കർദാസ് മികച്ച ചലച്ചിത്ര നിർമ്മാതാക്കൾ (അഭിലാഷം), ഹരികൃഷ്ണൻ ലോഹിതദാസ് മികച്ച ഛായാഗ്രാഹകൻ (ധീരൻ), അനുരാജ് മനോഹർ & ടിപ്പു ഷാൻ സാമൂഹ്യ പ്രതിബദ്ധതയുള്ള ചലച്ചിത്രം (നരിവേട്ട), പുളിയനം പൗലോസ് (മരണമാസ്), ഗോകുൽ സുരേഷ് (ഡൊമിനിക്, സുമതി വളവ്), ചന്തു സലിംകുമാർ (പൈങ്കിളി), പ്രണവ് ടിയോഫിൻ (നരിവേട്ട) , നിരഞ്ജന അനൂപ് (പടക്കളം), അഞ്ജലി സത്യനാഥ് (എന്ന് സ്വന്തം പുണ്യാളൻ), ഐശ്വര്യ മിഥുൻ (പൊറാട്ടുനാടകം), ഉണ്ണിമായ നാലാപാടം (പരിവാർ, ധീരൻ), എന്നിവർക്ക് പ്രത്യേക പുരസ്കാരം.

എ.എസ് ദിനേശ് (മലയാള ചലച്ചിത്ര മേഖലയിൽ 28 വർഷമായി പി ആർ ഓ ആയി സേവനം അനുഷ്ഠിക്കുകയും “നമസ്കാരം ദിനേശാണ് പി ആർ ഓ” എന്ന പുസ്തകത്തിന്റെ രചയിതാവാകുകയും ചെയ്തതിനുള്ള ആദരവ്), ഐശ്വര്യ രാജ് ഡിജിറ്റൽ പിആർഒ, ഗിരീഷ് കൊടുങ്ങല്ലൂർ പ്രൊഡക്ഷൻ കൺട്രോളർ, അനീഷ് പെരുമ്പിലാവ് പ്രൊഡക്ഷൻ കൺട്രോളർ, പ്രതുൽ എൻ. ടി പരസ്യ കല (മണിച്ചിത്രത്താഴ് 4k), ഐശ്വര്യ സുജിത്ത് ബഹുമുഖ പ്രതിഭ, മാസ്റ്റർ നീരജ് കൃഷ്ണ ബാല നടൻ (ഓർമ്മച്ചിത്രം), മാസ്റ്റർ ആൽബിൻ മുകുന്ദ് ബാലനടൻ (ഗു),ബേബി നിഹാര അഞ്ജു നിജോ ബാലനടി (അം അഃ) അഭിലാഷ് മോഹനൻ ഡെപ്യൂട്ടി എഡിറ്റർ (മാതൃഭൂമി ന്യൂസ്), നൂർജഹാൻ എസ്. മികച്ച അവതാരക (കേരളകൗമുദി), മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി മികച്ച ലേഖകൻ (കേരള ശബ്ദം വാരിക), കെ. ജെ. തോമസ് മികച്ച കലാസാംസ്കാരിക പ്രവർത്തകൻ, സുബൈർ കോഴിക്കോട് മികച്ച കലാസാംസ്കാരിക പ്രവർത്തകൻ, ഡോ : ജയപ്രകാശ് ശർമ വൈജ്ഞാനിക സാഹിത്യം (കാമയാനം), സെബു വി. വി. സഞ്ചാര സാഹിത്യം (എന്റെ യൂറോപ്പ് യാത്ര), ശ്രീ. ബാബു അബ്രഹാം മികച്ച നോവൽ (കമ്പിളികണ്ടത്തെ കൽഭരണികൾ), അശോകൻ മേയ്ക്കാട് ഹാസ്യ സാഹിത്യം (കൊക്കിന് വെച്ചത് ചക്കിന് കൊണ്ടു), സരിത എൻ. എസ്. ഖണ്ഡകാവ്യം (ചന്ദ്രനഖ), ശ്രീമതി മൈസൂന ഹാനി മികച്ച കഥാസമാഹാരം, ഷാഹിന കെ. റഫീഖ് കുട്ടികളുടെ നോവൽ, രേഷ്മ ജോൺസൺ കവിത (വിശുദ്ധ കൂദാശ), ഫിദ അഷറഫ് (ട്രാവൽ ഫോട്ടോഗ്രാഫർ), ജെയ്സി ശ്രീഹരി ഗാനാലാപനം, ഹ്യൂമൻ സിദ്ദീഖ് ഗാനരചയിതാവ് (മഷിപ്പച്ചയും കല്ലു പെൻസിലും), വി. ടി. അശോക് ഗുരുവായൂർ ഓടക്കുഴൽ വിദ്വാൻ, അഫ്രിൻ ഫാത്തിമ (മലയാളമങ്ക), എലിസബത്ത് ജോയ് (മലയാളമങ്ക), അൽഫോൻസ ജോയ് (മലയാളമങ്ക), അഞ്ജലി കൃഷ്ണ (മലയാളമങ്ക).