
ടേക് ഓഫിന് ശേഷം ഫഹദ് ഫാസില്‍- മഹേഷ് നാരായണന്‍ കൂട്ട് കെട്ടില്‍ പുറത്തിറങ്ങാന്‍ പോകുന്ന ബിഗ് ബജറ്റ് ചിത്രമാണ് മാലിക്.അന്‍പതു വയസുകാരനായ സുലൈമാന്‍ ആയാണ് ഫഹദ് മാലികിലെത്തുന്നത്.ഇപ്പോഴിതാ ചിത്രത്തിലെ നിമിഷ സജയന്റെ ലുക്ക് പുറത്തു വിട്ടിരിക്കുകയാണ്.നടന്‍ ജോജു ജോര്‍ജാണ് നിമിഷയുടെ ലുക്ക് സോഷ്യല്‍ മീഡയയിലൂടെ പുറത്തുവിട്ടത്.
വേറിട്ടൊരു ലുക്കിലാണ് നിമിഷ മാലികിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നത്. ഒരു മധ്യവയസ്‌കയുടെ വേഷവിധാനത്തില്‍ കണ്ണട വെച്ച രീതിയിലുളള ക്യാരക്ടര്‍ പോസ്റ്റര്‍ ആണ് പുറത്തുവന്നിരിക്കുന്നത്.
27 കോടിയോളം മുതല്‍മുടക്കിലുളള ചിത്രമാണ് മാലിക്.ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.സാനു ജോണ്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം.സുഷിന്‍ ശ്യാമാമാണ് സംഗീതം ഒരുക്കുന്നത്.ഏപ്രിലോടെ ചിത്രം തീയേറ്ററുകളിലെത്തും.