‘മിനിമം മാസ്‌ക് എങ്കിലും ഉപയോഗിക്കാമായിരുന്നു’; രജിത് കുമാര്‍ ആരാധകര്‍ക്കെതിരെ അജു വര്‍ഗ്ഗീസ്

ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ നിന്ന് പുറത്തായ ഡോ. രജിത് കുമാറിന് ആരാധകര്‍ നല്‍കിയ സ്വീകരണത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. കൊറോണ വൈറസ് ബാധയുടെ ഭാഗമായി സംസ്ഥാനത്ത് അതീവ ജാഗ്രതാനിര്‍ദ്ദേശം പ്രഖ്യാപിച്ച സാഹചര്യത്തിലും വലിയ ആള്‍ക്കൂട്ടമാണ് വിമാനത്താവളത്തില്‍ രജിത് കുമാറിനെ സ്വീകരിക്കാനായി എത്തിയത്. സുരക്ഷാജീവനക്കാര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ആരാധകര്‍ മടങ്ങാന്‍ തയ്യാറായിരുന്നില്ല. രജിത് കുമാറിന് നല്‍കിയ സ്വീകരണത്തിനെതിരെ നടന്‍ അജു വര്‍ഗ്ഗീസും വിമര്‍ശനവുമായി ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ആരാധന ഓരോ വ്യക്തിയുടെയും ഇഷ്ടവും താല്‍പ്പര്യവുമാണ്. മിനിമം മാസ്‌ക് എങ്കിലും ഉപയോഗിക്കാമായിരുന്നു എന്നാണ് അജു വര്‍ഗ്ഗീസ് ഫേസ്ബുക്കില്‍ കുറിച്ചത്.

ആരാധന അത് ഓരോ വ്യ്കതിയുടെ ഇഷ്ടം/ താലപര്യം, പക്ഷെ മിനിമം മാസ്ക് എങ്കിലും ഉപയോഗിക്കാമായിരുന്നു.

Posted by Aju Varghese on Sunday, March 15, 2020

രജിത് കുമാറിന് നല്‍കിയ സ്വീകരണത്തില്‍ പേരറിയാവുന്ന നാല് പേര്‍ക്കും കണ്ടാലറിയാവുന്ന 75 പേര്‍ക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇങ്ങനെ ചില ആളുകള്‍ നടത്തുന്ന കാര്യങ്ങള്‍ കേരള സമൂഹത്തിന് തന്നെ ലോകത്തിന്റെ മുന്‍പില്‍ അവമതിപ്പുണ്ടാക്കാന്‍ കാരണമാകുമെന്നും മലയാളിയെ നാണിപ്പിക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കണമെന്നും ജില്ലാ കളക്ടറും വ്യക്തമാക്കിയിട്ടുണ്ട്.