“നടു റോഡിൽ വെച്ച് വാഹനം തടഞ്ഞു, അസഭ്യം പറഞ്ഞു ഭീഷണിപ്പെടുത്തി”; ദുരനുഭവം പങ്കുവെച്ച് നിമിഷ നായർ

','

' ); } ?>

മുംബൈയിൽ വെച്ച് കാർ യാത്രയ്ക്കിടെ നേരിട്ട മോശം അനുഭവം പങ്കുവെച്ച് നടി നിമിഷ നായർ. ടാക്‌സിയിൽ സഞ്ചരിക്കവെ സ്‌കൂട്ടർ യാത്രികരായ രണ്ടു പേര് തങ്ങളെ പിന്തുടർന്നുവെന്നും, വാഹനം തടയുകയും ചെയ്‌തെന്ന് നിമിഷ പറഞ്ഞു. കൂടാതെ ഡ്രൈവറെ ഭീഷണിപ്പെടുത്തുകയും, അദ്ദേഹത്തോട് വളരെ മോശം ഭാഷയിൽ ചീത്ത പറയുകയും ചെയ്‌തെന്നും നിമിഷ കൂട്ടിച്ചേർത്തു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് നിമിഷ കാര്യങ്ങൾ പറഞ്ഞത്. സംഭവത്തിൻ്റെ ദൃശ്യങ്ങളും നിമിഷ പോസ്റ്റ് ചെയ്‌തു. കൂടാതെ മുംബൈ പോലീസിനെ അവർ പോസ്റ്റിൽ ടാഗ് ചെയ്‌തിട്ടുണ്ട്.

‘ഖേർവാഡി ഫ്ളൈ ഓവറിന് സമീപം പുലർച്ചെ നാലരയോടെയായിരുന്നു സംഭവം. മദ്യപിച്ചതെന്ന് തോന്നിക്കുന്ന രണ്ടുപേർ, അക്രമികളായ ഗുണ്ടകൾ, അവരുടെ വാഹനത്തെ മറികടന്നതിന് എൻ്റെ ഊബർ ഡ്രൈവറെ ‘ഒരു പാഠം’ പഠിപ്പിക്കാൻ തീരുമാനിച്ചു. ഡബ്ല്യുഇഎച്ചിൽ (വെസ്റ്റേൺ എക്സ്‌സ്പ്രസ് ഹൈവേയിൽ) നിറയെ ക്യാമറകളുണ്ട്. അവയിൽ ഇതിന്റെയെല്ലാം ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.’ -നിമിഷ കുറിച്ചു.

‘നോൺ-സ്റ്റോപ്പ് ഹൈവേയിൽ വെച്ച് അവർ ഞങ്ങളുടെ വാഹനം തടഞ്ഞു. ഹൈവേയുടെ നടുവിൽ ഞങ്ങളുടെ കാറിന് മുന്നിൽ അവർ സ്കൂട്ടർ നിർത്തി എൻ്റെ ഡ്രൈവറെ ഭീഷണിപ്പെടുത്തി. അദ്ദേഹത്തോട് വളരെ മോശം ഭാഷയിൽ ചീത്തപറഞ്ഞു. ബലമായി കാറിൻ്റെ വാതിൽ തുറക്കാൻ ശ്രമിക്കുകയും എന്നോട് വിൻഡോ ഗ്ലാസ് താഴ്ത്താൻ ആവശ്യപ്പെടുകയും ചെയ്തു‌.

എന്നാൽ ഞങ്ങളുടെ സുരക്ഷയെ കരുതി ഞങ്ങൾ അതൊന്നും ചെയ്തില്ല. കാരണം അവർ ഡ്രൈവറെ അടിക്കാനാണ് വന്നതെന്ന് ഞങ്ങൾക്ക് തീർച്ചയായിരുന്നു. ഹൈവേയുടെ നടുവിൽ, ഒരുപാട് പേർക്ക് മുന്നിലാണ് ഈ അക്രമം സംഭവിച്ചത്. ഞാൻ വീഡിയോ ചിത്രീകരിക്കുന്നത് കണ്ടപ്പോഴാണ് അവർ പോയത്. പോകും മുമ്പ് അവർ കാറിൻ്റെ ചിത്രം പകർത്തി.’ -നിമിഷാ നായർ കൂട്ടിച്ചേർത്തു.

നേരത്തേയും സമാനമായ അനുഭവമുണ്ടായിട്ടുണ്ടെന്നും നിമിഷ പറഞ്ഞു. ഈ വർഷം ആദ്യമായിരുന്നു അത്. മുംബൈയിലെ കൊളാബയിലേക്ക് പോകുമ്പോഴായിരുന്നു ഈ സംഭവം. ഇതിൽ താൻ പരാതി നൽകിയിട്ടുണ്ട്. പരാതി നൽകിയ ശേഷവും സുരക്ഷാകാര്യങ്ങളിൽ ഒരു മാറ്റവുമില്ലാത്തതിൽ താരം നിരാശ പ്രകടിപ്പിച്ചു. ഇപ്പോഴുണ്ടായ സംഭവത്തിലും നടപടിയുമായി മുന്നോട്ടുപോകുമെന്നും നിമിഷാ നായർ കൂട്ടിച്ചേർത്തു.