എല്ലാ യാത്രയ്ക്കും ഒരു ലക്ഷ്യം ഉണ്ട്, ‘നൈറ്റ് ഡ്രൈവ്’ ട്രെയിലര്‍

','

' ); } ?>

വൈശാഖിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന പുതിയ ചിത്രം ‘നൈറ്റ് ഡ്രൈവിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. അന്ന ബെന്നും റോഷന്‍ മാത്യുവുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഒരു ത്രില്ലര്‍ ചിത്രമായിട്ടായിരിക്കും ‘നൈറ്റ് ഡ്രൈവ്’ എത്തുക എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.

അന്ന ബെന്നും റോഷന്‍ മാത്യും അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ ദുരൂഹതയുള്ള ഒരു സംഭവത്തില്‍ കുടുങ്ങിപ്പോകുന്നതാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായി ചിത്രത്തില്‍ ഇന്ദ്രജിത്ത് സുകുമാരനും എത്തുന്നു. ഷാജി കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ‘നൈറ്റ് ഡ്രൈവെ’ന്ന ചിത്രത്തിന്റെ ചിത്ര സംയോജനം നിര്‍വഹിക്കുന്നത് സുനില്‍ എസ് പിള്ളയാണ്.
റോഷന്‍ മാത്യു ചിത്രം നിര്‍മിക്കുന്നത് നീത പിന്റോയും പ്രിയ വേണുവും ചേര്‍ന്നാണ്. ആന്‍ മെഗാ മീഡിയയുടെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. രഞ്ജിന്‍ രാജാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. വൈശാഖ് അടക്കമുള്ളവര്‍ തന്നെയാണ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുന്നത്.

അഭിലാഷ് പിള്ളയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ‘നൈറ്റ് ഡ്രൈവെ’ന്ന ചിത്രത്തിന്റെ തിരക്കഥ രണ്ട് വര്‍ഷം മുമ്പ് തന്നെ കേള്‍പ്പിച്ചതായിരുന്നുവെന്നാണ് വൈശാഖ് പറഞ്ഞത്. എല്ലാവരുടെയും സ്‌നേഹവും പിന്തുണയും തനിക്ക് വേണമെന്നും വൈശാഖ് അഭ്യര്‍ഥിച്ചിരുന്നു. ‘നൈറ്റ് ഡ്രൈവ്’ ചിത്രത്തില്‍ വൈശാഖിന്റെ ആരാധകരും വലിയ പ്രതീക്ഷയിലാണ്.

കപ്പേള എന്ന ചിത്രപത്തിന് ശേഷം അന്ന ബെന്നും റോഷന്‍ മാത്യും ഒന്നിച്ചെത്തുന്ന ചിത്രമാണിത്.
മുഹമ്മദ് മുസ്തഫ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘കപ്പേള’ .കഥാസ് അണ്‍ടോള്‍ഡിന്റെ ബാനറില്‍ വിഷ്ണു വേണുവാണ് കപ്പേള നിര്‍മിച്ചത്. ജിംഷി ഖാലിദ് ഛായാഗ്രഹണവും, നൗഫല്‍ അബ്ദുള്ള ചിത്രസംയോജനവും സുഷിന്‍ ശ്യാം സംഗീതസംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നു.