എന്‍.എഫ് വര്‍ഗീസിന്റെ പേരില്‍ സിനിമ നിര്‍മ്മാണ കമ്പനി ആരംഭിക്കുന്നു..

ശക്തമായ കഥാപാത്രങ്ങളിലൂടെ ഇന്നും മലയാളികളുടെ മനസ്സുകളില്‍ ജീവിക്കുന്ന പ്രതിഭയാണ് എന്‍.എഫ്.വര്‍ഗീസ്. എന്‍.എഫ് വര്‍ഗീസിന്റെ പേരില്‍ പുതിയ ചലച്ചിത്ര നിര്‍മ്മാണ കമ്പനി ആരംഭിക്കുന്നു. വര്‍ഗ്ഗീസിന്റെ സ്മരണാര്‍ത്ഥം എന്‍.എഫ്. വര്‍ഗീസ് പിക്‌ചേഴ്‌സ് എന്ന പേരില്‍ കുടുംബാംഗങ്ങളാണ് പ്രൊഡക്ഷന്‍ കമ്പനിക്ക് നേതൃത്വം നല്‍കുന്നത്. മഞ്ജു വാര്യരാണ് തന്റെ ഫേസ്ബുക്കിലൂടെ ഈ കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മലയാളം തമിഴ് ഭാഷകളിലായി മികച്ച ചിത്രങ്ങള്‍ ഒരുക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.

ആദ്യ ചിത്രം മലയാളത്തില്‍ ആയിരിക്കും. ‘പ്രായഭേദമന്യേ ഭാഷയുടെ അതിര്‍ വരമ്പുകള്‍ ഇല്ലാതെ ആസ്വദിക്കാന്‍ പറ്റുന്ന രീതിയില്‍ ലോക ചലച്ചിത്രത്തിലേക്ക് ഒരു മലയാള ചലച്ചിത്രം’ ഇതാണ് കമ്പനി മുന്നോട്ടുവെക്കുന്ന ആശയം. ചിത്രത്തെ കുറിച്ചുള്ള മറ്റു വിവരങ്ങളൊന്നും പുറത്തു വിട്ടിട്ടില്ല.