
ചിത്രീകരണത്തിനിടെ നടൻ ഷാരൂഖ് ഖാന് അപകടം സംഭവിച്ചെന്ന വാർത്ത വ്യാജമാണെന്ന് വ്യക്തമാക്കി എന്‍ഡിടിവി. പുതിയ ചിത്രം ‘കിംഗിന്റെ” ചിത്രീകരണത്തിനിടെ താരത്തിന് പുറത്ത് പരിക്കേറ്റെന്നും ചികിത്സാര്‍ഥം അമേരിക്കയിലേക്ക് പോയെന്നുമായിരുന്നു കഴിഞ്ഞ ദിവസം ദേശീയ മാധ്യമങ്ങളടക്കം വാർത്ത നൽകിയിരുന്നത്. എന്നാൽ ഇ യ്ക്ക് ചെയ്യാറുള്ള സാധാരണ ആരോഗ്യ പരിശോധനകള്‍ക്കായാണ് അദ്ദേഹത്തിന്‍റെ ഇപ്പോഴത്തെ യുഎസ് യാത്രയെന്നും ‘കിംഗ്’ സെറ്റില്‍ ഉണ്ടായ പരിക്ക്’ ചികിത്സിക്കാനല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ ഈ മാസം അവസാനം തന്നെ അദ്ദേഹം യുഎസില്‍ നിന്ന് തിരിച്ചെത്തുമെന്നും ചിത്രീകരണം പുനരാരംഭിക്കുമെന്നുമാണ് വിവരം.
ഷാരൂഖ് ഖാന്റെ മകള്‍ സുഹാനാ ഖാന്‍ ആദ്യമായി ബിഗ് സ്‌ക്രീനിലെത്തുന്ന ചിത്രമെന്ന പ്രത്യേകതയും ‘കിംഗി”നുണ്ട്. ദീപിക പദുക്കോണ്‍, അഭിഷേക് ബച്ചന്‍, അനില്‍ കപൂര്‍ എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. ബോക്സ് ഓഫീസിൽ വൻ വിജയമായ “പഠാന്” ശേഷം പഠാന്‍ സംവിധായകന്‍ സിദ്ധാര്‍ഥ് ആനന്ദുമായി ഷാരൂഖ് ഖാന്‍ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. 2026 ഒക്ടോബറിലോ ഡിസംബറിലോ തിയറ്ററുകളില്‍ എത്തുമെന്ന് കരുതപ്പെടുന്ന ചിത്രമാണ് ഇത്.