പേളി ശ്രീനിഷ് ദമ്പതികളുടെ വാര്‍ത്തകളെ എപ്പോഴും കൗതുകത്തോടെ നോക്കുകയാണ് സോഷ്യല്‍ മീഡിയ. കുഞ്ഞിനായുള്ള കാത്തിരിപ്പിനിടെ പേളി മാണി ചെയ്ത ഗാനമാണ് ഇപ്പോള്‍ വൈറലാകുന്നത്. പേളി മാണിയും ശ്രീനിഷും തന്നെയാണ് ഗാനത്തില്‍ എത്തിയിരിക്കുന്നത്. ജെസിന് ജോര്‍ജ്ജ് സംഗീതം ചെയ്ത ഗാനത്തിന് വരികള്‍ രചിച്ചതും സംവിധാനം ചെയ്തും ചിത്രസംയോജനം നിര്‍വ്വഹിച്ചതുമെല്ലാം പേളി മാണിയാണ്.
മെറ്റേണിറ്റി ഡ്രസ്സില്‍ അതിമനോഹരിയായി പേളി മാണി നില്ക്കുന്ന ചിത്രങ്ങളെല്ലാം തന്നെ നേരത്തെ വൈറലായിരുന്നു.