സമ്മര്‍ ഇന്‍ ബത്‌ലഹേം രണ്ടാം ഭാഗമൊരുങ്ങുന്നു

','

' ); } ?>

സമ്മര്‍ ഇന്‍  ബത്‌ലഹേം രണ്ടാം ഭാഗമൊരുങ്ങുന്നു.മലയാളത്തില്‍ ഏറ്റവും കൂടുതല്‍ റിപ്പീറ്റ് വാല്യൂ ഉണ്ടായ സിനിമയാണ് 1998ല്‍ പുറത്തിറങ്ങിയ സമ്മര്‍ ഇന്‍ ബത്ലഹേം. മഞ്ജു വാര്യര്‍, സുരേഷ് ഗോപി, ജയറാം എന്നിങ്ങനെ പ്രേക്ഷകരുടെ പ്രിയതാരങ്ങള്‍ ഒന്നിച്ച ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥിവേഷത്തിലും എത്തിയിരുന്നു. രഞ്ജിത്തിന്റെ തിരക്കഥയില്‍ സിബി മലയിലാണ് ചിത്രം സംവിധാനം ചെയ്തത്. സിനിമ ഇറങ്ങി 24ാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുകയാണ്( new mohanlal movies )

new mohanlal movies summer in bethlehem

മഞ്ജു വാര്യരും ജയസൂര്യയും പ്രധാനവേഷത്തിലെത്തുന്ന മേരി ആവാസ് സുനോ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ വെച്ച് സമ്മര്‍ ഇന്‍ ബത്ലേഹിമിന്റെ നിര്‍മാതാവ് സിയാദ് കോക്കറാണ് രണ്ടാം ഭാഗം പ്രഖ്യാപിച്ചത്. മഞ്ജുവും താനും ഒരു കുടുംബം പോലെയാണെന്നും താരത്തിന്റെ കൂടെ ഒരു ചിത്രം മാത്രമാണ് ചെയ്യാന്‍ സാധിച്ചിട്ടുള്ളതെന്നും സിയാദ് കോക്കര്‍ പറഞ്ഞു. സമ്മര്‍ ഇന്‍ ബത്ലഹേം രണ്ടാം ഭാഗത്തില്‍ മഞ്ജുവും ഉണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിനിമ ഇറങ്ങിയത് മുതല്‍ രണ്ടാം ഭാഗമെത്തുമോ എന്ന ചോദ്യം പ്രേക്ഷകര്‍ ചോദിച്ചിരുന്നു. ഈ ചോദ്യത്തിനുള്ള ഉത്തരമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

 

Also Read:  മലായളത്തില്‍ അധികമൊന്നും കണ്ടുവരാത്ത സര്‍വൈവല്‍ ത്രില്ലര്‍ എന്ന ഗണത്തില്‍ പെടുത്താനുന്ന സിനിമയാണ് നോ വെ ഔട്ട് .രമേഷ് പിഷാരടിയുടെ അഭിനയം തന്നെയാണ് എടുത്തു പറയേണ്ടുന്ന കാര്യം

 

മലയാള സിനിമയിലെ എക്കാലത്തേയും മികച്ച അതിഥി വേഷങ്ങളിലൊന്നായിരുന്നു മോഹന്‍ലാലിന്റെ നിരഞ്ജന്‍. സമ്മര്‍ ഇന്‍ ബത്ലഹേമിനെ ആമിയേയും നിരഞ്ജനേയും അത്ര പെട്ടെന്ന് പ്രേക്ഷകര്‍ക്ക് മറക്കാനാവില്ല. മിനിറ്റുകള്‍ കൊണ്ട് സിനിമ തന്നെ തന്റേതാക്കി മാറ്റുകയായിരുന്നു മോഹന്‍ലാല്‍. ജയറാമിന് പൂച്ചയെ അയച്ചത് ആരാണെന്നുള്ള ചോദ്യത്തിന് ഇന്നും ഉത്തരം ലഭിച്ചിട്ടില്ല. മഞ്ജു വാര്യരാണോ അതോ മറ്റുള്ളവരാണോ ആ പൂച്ചയെ അയച്ചതെന്നായിരുന്നു ആരാധകരുടെ ചോദ്യം. ആ ട്വിസ്റ്റ് നിലനിര്‍ത്തിയായിരുന്നു സിനിമ അവസാനിച്ചത്. ഈ ചോദ്യത്തിന് ഉത്തരം രണ്ടാം ഭാഗത്ത് ഉണ്ടാകുമോ എന്നാണ് സിനിമാസ്വാദകര്‍ ചോദിക്കുന്നു.

( new mohanlal movies )