സിനിമ പോസ്റ്ററില്‍ ലൈംഗീകത പ്രോത്സാഹിപ്പിക്കുന്നുവെന്ന ആരോപണത്തില്‍ മാപ്പ് പറഞ്ഞ് നെറ്റ്ഫ്ലിക്സ്. ഫ്രഞ്ച് ചിത്രമായ ക്യൂട്ടീ സിന്റെ പോസ്റ്ററിനെതിരെയാണ് വിമര്‍ശനം ഉയര്‍ന്നത്.
കൗമാരക്കാരിയായ പെണ്‍കുട്ടി തന്റെ സ്വപ്നങ്ങള്‍ തേടി ഇറങ്ങുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ഇതുമായി ബന്ധവുമില്ലാതെ പതിനൊന്ന് വയസ്സ് പ്രായമുള്ള കുട്ടികളെ ലൈംഗികചുവയോടെ അവതരിപ്പിക്കുന്നതായിരുന്നു നെറ്റ്ഫ്‌ലിക്‌സ് പുറത്തിറക്കിയ പോസ്റ്റര്‍.ഇതിനെതിരെ വിമര്‍ശനങ്ങളുമായി നിരവധി പേര്‍ രംഗത്തെത്തി.കൂടാതെ ആയിരക്കണക്കിന് പേര്‍ ചിത്രം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഓണ്‍ലൈന്‍ ക്യാമ്പെയിനില്‍ ഒപ്പ് വെച്ചിരുന്നു.
സെപ്റ്റംബര്‍ ഒമ്പതിനാണ് ചിത്രം നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ചെയ്യുന്നത്. ഇതിന് മുന്നോടിയായി പുറത്തുവിട്ട പോസ്റ്ററാണ് വിവാദങ്ങള്‍ക്ക് കാരണമായത്.
വിവാദമായി പോസ്റ്റര്‍, മാപ്പ് പറഞ്ഞ് നെറ്റ്ഫ്ലിക്സ്
','' );
}
?>