
സഹോദരനോടൊപ്പം ചേര്‍ന്ന് സംവിധാന രംഗത്തേയ്ക്കും ചുവട്‌വെച്ചിരിക്കുകയാണ് നടന്‍ നീരജ് മാധവ്. സഹോദരന്‍ നവനീത് മാധവുമായി ചേര്‍ന്നാണ് നീരജ് മാധവ് പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രീകരണം മേയില്‍ ആരംഭിക്കും. ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും നീരജ് മാധവ് തന്നെയാണ്. കോഴിക്കോട് പശ്ചാത്തലമാക്കിയുള്ള ഒരു പ്രണയ ചിത്രമാണ് ഇരുവരും ചേര്‍ന്ന് ഒരുക്കുക. സംഗീതത്തിനും ആക്ഷനും പ്രാധാന്യമുള്ള ചിത്രത്തെക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
നവനീത് മാധവ് നീരജ് മാധവനെ നായകനാക്കി ഒരു മ്യൂസിക് ആല്‍ബം സംവിധാനം ചെയ്തിട്ടുണ്ട്. ലവ കുശയുടെയും തിരക്കഥ ഒരുക്കിയത് നീരജായിരുന്നു. നീരജിന്റെ ഒടുവില്‍ റിലീസായ ചിത്രം അള്ള് രാമേന്ദ്രനാണ്. അതില്‍ ഒരു ഗാനരംഗത്തില്‍ മാത്രമാണ് നീരജ് പ്രത്യക്ഷപ്പെടുന്നത്.