വിജയ് സൂപ്പറും പൗര്‍ണമിയും എന്ന ചിത്രത്തിന് ശേഷം ജിസ് ജോയ് സംവിധാനം ചെയ്യുന്ന ‘മോഹന്‍കുമാര്‍ ഫാന്‍സിലെ ഗാനം പുറത്തിറങ്ങി.
നീല മിഴി കൊണ്ടു നീ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസും ശ്വേതമോഹനും ചേര്‍ന്നാണ്. ഗാനത്തിന്റെ വരികളെഴുതിയത് ജിസ് ജോയ് തന്നെയാണ്. സംഗീതം നല്‍കിയിരിക്കുന്നത് പ്രിന്‍സ് ജോര്‍ജ്. ബോബി-സഞ്ജയ് ആണ് ചിത്രത്തിന് കഥ ഒരുക്കിയത്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
പുതുമുഖം അനാര്‍ക്കലിയാണ് ചിത്രത്തിന്‍ നായിക. മാര്‍ച്ച് 19 നാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.