തന്റെ ഭര്‍ത്താവിന്റെ സമ്മാനമായ ഓറിയോ എന്ന നായിക്കുട്ടിയെ സ്വന്തം കുഞ്ഞിനെ പോലെയാണ് നസ്രിയ പരിപാലിക്കുന്നത്. ഓറിയോയുടെ വിശേഷങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി നസ്രിയ പങ്കുവയ്ക്കാറുമുണ്ട്. നസ്രിയയുടെ ലോക്കറ്റാണ് ഇപ്പോള്‍ ആരാധകരെ അത്ഭുതപ്പെടുത്തുന്നത്. ലോക്കറ്റില്‍ നസ്രിയയുടെയും ഫഹദിന്റെയും പേരിനൊപ്പം ഒറിയോയുടെയും പേര് കാണാം.
സിനിമാക്കാര്‍ക്കെല്ലാം പരിചിതനായ നസ്രിയയുടെയും ഫഹദിന്റെയും ഓറിയോ സിനിമാസെറ്റുകളിലും പലപ്പോഴും നസ്രിയയ്ക്ക് അകമ്പടിയാവാറുണ്ട്. ‘കൂടെ’യുടെ ഷൂട്ടിംഗിനായി ഊട്ടിയിലെത്തിയപ്പോള്‍ ഓറിയോയെയും നസ്രിയ കൂടെ കൂട്ടിയിരുന്നു. വെള്ളയും കറുപ്പും ഇടകലര്‍ന്ന് ഓറിയോ ബിസ്‌കറ്റിനെ ഓര്‍മ്മപ്പെടുത്തുന്ന നിറമാണ് ഈ കുഞ്ഞന്‍ നായയുടെ പ്രത്യേകത.
‘ഓറിയോ അവന്‍ എന്റെ ആത്മാര്‍ഥ സുഹൃത്താണ്. ശരിക്കും എനിക്ക് ഫഹദ് തന്ന ഗിഫ്റ്റായിരുന്നു ഓറിയോ. കല്യാണം കഴിഞ്ഞ് ഒരു വര്‍ഷം കഴിയുന്നതു വരെ എനിക്ക് നായക്കുട്ടികളെ ഭയങ്കരപേടിയായിരുന്നു. ‘ബാംഗ്ലൂര്‍ ഡെയ്സ്’ ചെയ്തു കൊണ്ടിരുന്ന സമയത്തൊക്കെ എല്ലാവരും എന്നെ കളിയാക്കുമായിരുന്നു. ഫഹദിനും സഹോദരനും എല്ലാവര്‍ക്കും പട്ടികളെ ഭയങ്കര ഇഷ്ടമാണ്. ഫഹദ് കാരണമാണ് ഞാന്‍ നായ പ്രേമിയായത്. ഓറിയോ വന്നതിനു ശേഷം നായക്കുട്ടികളോടുള്ള തന്റെ പേടിമാറിയെന്നും ഓറിയോ എന്ന പേര് ഇട്ടത് ഫഹദിന്റെ സഹോദരി അമ്മുവാണെന്നും നസ്രിയ പറയുന്നു.