
പതിനൊന്നു വർഷങ്ങൾക്ക് ശേഷം വീണ്ടും തമിഴ് സിനിമയിലേക്ക് ചുവടുറപ്പിക്കാനൊരുങ്ങി നടി നസ്രിയ നസീം. സോണി ലിവ് ഒരുക്കുന്ന ‘ദി മദ്രാസ് മിസ്റ്ററി: ഫാള്‍ ഓഫ് എ സൂപ്പര്‍ സ്റ്റാര്‍’ എന്ന വെബ് സീരീസിലൂടെയാണ് നസ്രിയയുടെ തിരിച്ചു വരവ്. സീരീസിലെ നസ്രിയയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോണി ലിവ് പുറത്തുവിട്ടു.
നസ്രിയയുടെ ആദ്യ വെബ് സീരിസുകൂടിയാണിത്. നവംബര്‍ ആറിനാണ് ‘ദി മദ്രാസ് മിസ്റ്ററി: ഫാള്‍ ഓഫ് എ സൂപ്പര്‍സ്റ്റാര്‍’ പുറത്തിറങ്ങുക. 2014-ല്‍ പുറത്തിറങ്ങിയ ‘തിരുമനം എനും നിക്കാഹ്’ ആണ് നസ്രിയ അഭിനയിച്ച അവസാന തമിഴ് ചിത്രം.
1940-കളുടെ പശ്ചാത്തലത്തിൽ ബ്രിട്ടീഷ് ഭരണകാലത്ത് നടന്ന കുപ്രസിദ്ധമായ ലക്ഷ്മീകാന്തന്‍ കൊലപാതക കേസിനെ അടിസ്ഥാനമാക്കിയുള്ള ത്രില്ലറാണ് ഈ വെബ് സീരീസ്. സൂര്യ പ്രതാപ് സംവിധാനം ചെയ്യുന്ന സീരീസില്‍ നാട്ടി, ശാന്തനു ഭാഗ്യരാജ്, നാസര്‍, വൈജി മഹേന്ദ്രന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.