കുഞ്ചാക്കോ ബോബന്‍, നിമിഷ സജയന്‍, ജോജു ജോര്‍ജ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളിലെത്തിയ ചിത്രം നായാട്ട് ഒടിടി റിലീസിന് ഒരുങ്ങുന്നു. നെറ്റ്ഫ്‌ലിക്‌സിലൂടെയാണ് ചിത്രം റിലീസ് ചെയ്യുക. കുഞ്ചാക്കോ ബോബന്‍ ഫേസ്ബുക്ക് പേജിലൂടെയാണ് വിവരം പുറത്തുവിട്ടത്.
കൊവിഡിന് ശേഷം തീയറ്ററുകള്‍ തുറന്നപ്പോള്‍ റിലീസിനെത്തിയ ചിത്രമായിരുന്നു നായാട്ട്.ഏപ്രില്‍ എട്ടിനാണ് നായാട്ട് തിയേറ്ററുകളില്‍ എത്തിയത്. ചിത്രത്തിന് തിയേറ്ററുകളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്.നിരവധി പേര്‍ ചിത്രത്തിന് പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.മഞ്ജു വാര്യര്‍ ഉള്‍പ്പടെ സിനിമ മേഖലയില്‍ നിന്ന് നിരവധിപേര്‍ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തി.
ദുല്‍ഖര്‍ നായകനായ ചാര്‍ലിക്കു ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ചിത്രം കൂടിയാണ് നായാട്ട്. ജോസഫ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു തിരക്കഥ എഴുതിയ ഷാഹി കബീറാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചത്. ഷൈജു ഖാലിദ് ആയിരുന്നു ഛായാഗ്രഹണം.കുഞ്ചാക്കോ ബോബനും ജോജു ജോര്‍ജിനും നിമിഷ സജയനുമൊപ്പം പുതുമുഖങ്ങളും ചിത്രത്തിന്റെ ഭാഗമാണ്.ജാഫര്‍ ഇടുക്കി, അനില്‍ നെടുമങ്ങാട്, ഹരികൃഷ്ണന്‍ എന്നിവരും ചിത്രത്തിന്‍ പ്രധാന കഥാപാത്രങ്ങളെ അവതിരിപ്പച്ചു.
മഹേഷ് നാരായണനാണ്ചിത്രം എഡിറ്റ് ചെയ്തത്.സംഗീതം വിഷ്ണു വിജയ്, ഗാനചന അന്‍വര്‍ അലി.മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസുമായി ചേര്‍ന്ന് ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചര്‍ കമ്പനിയുടെ കീഴില്‍ സംവിധായകന്‍ രഞ്ജിത്തും പി.എം.ശശിധരനുമാണ് ചിത്രം നിര്‍മ്മിച്ചത്.
തീയറ്ററുകള്‍ സജീവമായപ്പോള്‍ കുഞ്ചാക്കോ ബോബന്‍ നായകനായെത്തിയെ മൂന്ന് ചിത്രങ്ങളാണ് പ്രേക്ഷകന് മുന്നിലെത്തിയത്.മോഹന്‍ കുമാര്‍ ഫാന്‍സ്,നായാട്ട്,നിഴല്‍എന്നിവയാണ് അവ.മൂന്ന് ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്കിടയില്‍ നിരൂപക ശ്രദ്ധ നേടി തന്നെയാണ് മു്‌ന്നോട്ട് പോയത്.
ജിസ് ജോയ് ആണ് മോഹന്‍ കുമാര്‍ ഫാസ് എന്ന ചിത്രത്തിന്റെ സംവിധായകന്‍. സിനിമയ്ക്കുള്ളിലെ സിനിമയുടെയും വിജയിക്കാന്‍ കഴിയാതെ പോയ ഒരു നടന്റെയും കഥ പറയുന്ന ചിത്രമാണിത്.
അപ്പു എന്‍ ഭട്ടതിരി ഒരുക്കിയ ചിത്രമാണ് നിഴല്‍.തെന്നിന്ത്യന്‍ സൂപ്പര്‍താരം നയന്‍താരയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തി. ത്രില്ലര്‍ സ്വഭാവമുള്ള ചിത്രമായിരിന്നു നിഴല്‍.