‘നായാട്ട്’; ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി ഷോര്‍ട്ട് ലിസ്റ്റില്‍

ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി ഷോര്‍ട്ട് ലിസ്റ്റില്‍ ഇടം നേടി മാര്‍ട്ടിന്‍ പ്രക്കാട്ട് ചിത്രം നായാട്ട്.കുഞ്ചാക്കോ ബോബന്‍, നിമിഷ സജയന്‍, ജോജു ജോര്‍ജ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളിലെത്തിയ ചിത്രമായിരുന്നു നായാട്ട്.രാജ്യാന്തര പ്രസിദ്ധീകരണമായ ന്യൂയോര്‍ക്ക് ടൈംസിലും ചിത്രം ഇടം നേടിയിരുന്നു.

കൊവിഡിന് ശേഷം തീയറ്ററുകള്‍ തുറന്നപ്പോള്‍ റിലീസിനെത്തിയ ചിത്രമായിരുന്നു നായാട്ട്.ഏപ്രില്‍ എട്ടിനാണ് നായാട്ട് തിയേറ്ററുകളില്‍ എത്തിയത്. ചിത്രത്തിന് തിയേറ്ററുകളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്.നിരവധി പേര്‍ ചിത്രത്തിന് പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.

ദുല്‍ഖര്‍ നായകനായ ചാര്‍ലിക്കു ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ചിത്രം കൂടിയാണ് നായാട്ട്. ജോസഫ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു തിരക്കഥ എഴുതിയ ഷാഹി കബീറാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചത്. ഷൈജു ഖാലിദ് ആയിരുന്നു ഛായാഗ്രഹണം.കുഞ്ചാക്കോ ബോബനും ജോജു ജോര്‍ജിനും നിമിഷ സജയനുമൊപ്പം പുതുമുഖങ്ങളും ചിത്രത്തിന്റെ ഭാഗമാണ്.ജാഫര്‍ ഇടുക്കി, അനില്‍ നെടുമങ്ങാട്, ഹരികൃഷ്ണന്‍ എന്നിവരും ചിത്രത്തിന്‍ പ്രധാന കഥാപാത്രങ്ങളെ അവതിരിപ്പച്ചു.മഹേഷ് നാരായണനാണ്ചിത്രം എഡിറ്റ് ചെയ്തത്.സംഗീതം വിഷ്ണു വിജയ്, ഗാനചന അന്‍വര്‍ അലി.മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസുമായി ചേര്‍ന്ന് ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചര്‍ കമ്പനിയുടെ കീഴില്‍ സംവിധായകന്‍ രഞ്ജിത്തും പി.എം.ശശിധരനുമാണ് ചിത്രം നിര്‍മ്മിച്ചത്.