നയന്‍സിനൊപ്പം വീണ്ടും യോഗി ബാബു

','

' ); } ?>

കോലമാവ് കോകില എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം യോഗി ബാബുവും നയന്‍താരയും വീണ്ടും ഒരുമിച്ച് അഭിനയിക്കുന്നു. സര്‍ജുന്‍ സംവിധാനം ചെയ്യുന്ന ഐറയിലാണ് ഇരുവരും വീണ്ടും ഒന്നിച്ചെത്തുന്നത്. നയന്‍താര ആദ്യമായി ഇരട്ടവേഷത്തിലെത്തുന്ന ചിത്രമാണ് ഐറ.

ഹൊറര്‍ ആക്ഷന്‍ ചിത്രമായ ഐറയില്‍ മുഴുനീള വേഷമല്ല യോഗി ബാബുവിനുള്ളത്. ഈ ചിത്രത്തിലൂടെ ഹാസ്യനടനെന്ന ലേബലും താരം മാറ്റിവയ്ക്കുകയാണ്. ഐറയില്‍ അഭിനയിക്കുന്ന കാര്യം യോഗി ബാബു സ്ഥിരീകരിച്ചിട്ടുണ്ട്. നയന്‍സിനൊപ്പം വീണ്ടും ഒരു കഥാപാത്രം അഭിനയിക്കാന്‍ കഴിയുന്നതിന്റെ സന്തോഷത്തിലാണ് താരം. കലയരശനും ജയപ്രകാശുമാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. കെ.ജെ.ആര്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ കൊട്ടപ്പാടി രാജേഷാണ് ചിത്രം നിര്‍മ്മിക്കുന്നത്.