പുതിയ ത്രില്ലര്‍ ചിത്രവുമായി തെന്നിന്ത്യന്‍ താരം നയന്‍താര. നവാഗതനായ ജിഎസ് വിഗ്നേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നയന്‍താര അഭിനയിച്ചുകൊണ്ടിരിക്കുന്നുത്.ചിത്രീകരണം പുരോഗമിക്കുകയാണ്.
കുടുംബപ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയിലുള്ളതാകും ചിത്രം. നയന്‍താരയുടെ കഥാപാത്രത്തെ കേന്ദ്രീകരിച്ചുള്ളതാണ് സിനിമ. ചെന്നൈയിലാണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്.
റോണ്‍ ഈതന്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
അതേസമയം നയന്‍താര നായികയാകുന്ന പുതിയ സിനിമ നെട്രികണ്‍ ഒടിടി റിലീസിന് ഒരുങ്ങുന്നു. ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിലൂടെയാണ് ചിത്രം എത്തുക. മിലിന്‍ഡ് റാവു സംവിധാനം ചെയ്യുന്ന ‘നെട്രികാന്‍’ നിര്‍മ്മിക്കുന്നത് വിഗ്‌നേഷ് ശിവനാണ്.ചിത്രത്തിലെ ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു. അന്ധയായിട്ടാണ് നെട്രികണില്‍ നയന്‍താര അഭിനയിക്കുന്നത്. ചിത്രത്തില്‍ നയന്‍താരക്ക് പുറമെ അജ്മലും പ്രധാന വേഷം ചെയ്യുന്നുണ്ട്.
കാര്‍ത്തിക് ഗണേഷാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ലോറന്‍സ് കിഷോര്‍ എഡിറ്റിങ്. ചിത്രത്തിന്റെ സംഗീത സംവിധാനം ഗിരീഷ് ജിയാണ് നിര്‍വ്വഹിക്കുന്നത്.
അടുത്തിടെ പുറത്തിറങ്ങിയ നിഴല്‍ എന്ന മലായള ചിത്രത്തിലും നയന്‍താര അഭിനയിച്ചിരുന്നു.നയന്‍താര, കുഞ്ചാക്കോ ബോബന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അപ്പു എന്‍ ഭട്ടതിരി സംവിധാനം ചെയ്ത ചിത്രമാണ് നിഴല്‍.ചിത്രത്തിന്റെ തിരക്കഥാകൃത്ത് എസ്.സഞ്ജീവാണ് . സിനിമയില്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ജോണ്‍ ബേബി എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്നത്. സൈജു കുറുപ്പ്, ദിവ്യ പ്രഭ, വിനോദ് കോവൂര്‍, ഡോ. റോണി, അനീഷ് ഗോപാല്‍ എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍. ആന്റോ ജോസഫ് ഫിലിം കമ്പനിക്കൊപ്പം അഭിജിത്ത് എം പിള്ള, ബാദുഷ, സംവിധായകന്‍ ഫെല്ലിനി ടി പി, ഗണേഷ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.