നയൻ‌താര വളരെ അർപ്പണമനോഭാവമുള്ള നടിയാണ്, എവിടെ നിന്നാണ് ഇത്തരമൊരു വാർത്ത പ്രചരിച്ചത് എന്ന് അറിയില്ല: അഭ്യൂഹങ്ങളിൽ പ്രതികരിച്ച് സുന്ദർ.സി

','

' ); } ?>

അഭ്യൂഹങ്ങൾക്കെതിരെ പ്രതികരിച്ച് നടനും സംവിധായകനുമായ സുന്ദർ.സി. മൂക്കുത്തി അമ്മൻ 2 എന്ന തമിഴ് ചിത്രത്തിന്റെ ചിത്രീകരണവേളയിൽ തർക്കങ്ങൾ സംഭവിച്ചുവെന്ന അഭ്യൂഹങ്ങളോടാണ് താരത്തിന്റെ പ്രതികരണം. എവിടെ നിന്നാണ് ഇത്തരമൊരു വാർത്ത പ്രചരിച്ചത് എന്ന് അറിയില്ല. നയൻ‌താര വളരെ അർപ്പണമനോഭാവമുള്ള നടിയാണ്. ചിത്രീകരണ ഇടവേളകളിൽ കാരവാനിൽ പോലും പോകാതെ ലൊക്കേഷനിൽ തന്നെ സമയം ചെലവഴിക്കുന്ന നടിയാണ് നയൻസ് എന്നും അദ്ദേഹം പറഞ്ഞു. ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

‘എങ്ങനെയാണ് അത്തരമൊരു വാർത്ത വന്നത് എന്ന് അറിയില്ല. പ്ലാൻ ചെയ്തത് പോലെ സിനിമയുടെ ഷൂട്ടിങ് മുന്നോട്ട് പോവുകയാണ്. നയൻ‌താര ഡെഡിക്കേറ്റഡ് ആയിട്ടുള്ള നടിയാണ്. ഷൂട്ടിങ്ങിനിടയിൽ ബ്രേക്ക് വരുമ്പോൾ കാരവാനിലേക്ക് പൊയ്ക്കോളൂ എന്ന് പറഞ്ഞാൽ ‘വേണ്ട സാർ ഇവിടെ തന്നെ നിന്നോളം’ എന്നായിരിക്കും നയൻതാരയുടെ മറുപടി. രാവിലെ വന്നാൽ പാക്കപ്പ് പറയുന്നത് വരെ ലൊക്കേഷനിൽ നിന്ന് പോകില്ല,’ എന്ന് സുന്ദർ സി പറഞ്ഞു.

ഈ അടുത്താണ് ചില തർക്കങ്ങൾ മൂലം സിനിമയുടെ ചിത്രീകരണം താത്കാലികമായി നിർത്തിവെച്ചതായുള്ള റിപ്പോർട്ടുകൾ വന്നത്. വേഷത്തെച്ചൊല്ലി സഹസംവിധായകനും നയന്‍താരയും തമ്മില്‍ സെറ്റില്‍ തര്‍ക്കമുണ്ടായെന്നും സഹസംവിധായകനെ നടി ശാസിച്ചുവെന്നും ഹിന്ദു തമിഴ് റിപ്പോർട്ട് ചെയ്തിരുന്നു. ഈ സംഭവത്തിൽ ഇടപെട്ട സംവിധായകന്‍ സുന്ദര്‍ സി ഷൂട്ട് നിര്‍ത്തിവെച്ചുവെന്നുമായിരുന്നു റിപ്പോർട്ട്.ഇതിനെതിരെ സംവിധായകന്റെ ഭാര്യയും നടിയുമായ ഖുശ്ബുവും രംഗത്ത് വന്നിരുന്നു. സിനിമയെക്കുറിച്ച് ഏറെ അനാവശ്യമായ അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. എന്നാൽ സിനിമയുടെ ചിത്രീകരണം നല്ല രീതിയിൽ പോകുന്നുണ്ടെന്നായിരുന്നു ഖുശ്ബു പറഞ്ഞത്.

2020-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ തമിഴ് ഭാഷാ ഫാന്റസി കോമഡി ചിത്രമായ മൂക്കുത്തി അമ്മന്റെ രണ്ടാം ഭാഗമാണ് മൂക്കുത്തി അമ്മൻ 2 , ആർജെ ബാലാജി ആദ്യമായി സംവിധാനം ചെയ്തചിത്രം കൂടിയായിരുന്നു അത്. എൻജെ ശരവണൻ സഹസംവിധായകനായ ചിത്രത്തിൽ നയൻതാരയും , ബാലാജിയും ഉർവശിയുമായിരുന്നു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കൂടാതെ സ്മൃതി വെങ്കട്ട് , മധു മൈലൻകോടി, അഭിനയ, മൗലി , അജയ് ഘോഷ് എന്നിവരും സഹകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ഒരു വ്യാജ ദൈവത്തെ തുറന്നുകാട്ടാൻ വേണ്ടി ഒരു വാർത്താ അവതാരകൻ ടൈറ്റിൽ കഥാപാത്രവുമായി ഒന്നിക്കുന്നതിനെ ചുറ്റിപ്പറ്റിയാണ് ചിത്രം മുന്നോട്ട് പോയത്. ദീപാവലി ചിത്രമായി 2020 നവംബർ 14 ന് ഡിസ്നി+ ഹോട്ട്സ്റ്റാറിൽ ചിത്രം റിലീസ് ചെയ്തു.

എൽ‌കെ‌ജി (2019) യുടെ ജോലി പൂർത്തിയാക്കിയ ശേഷം , ആർ‌ജെ ബാലാജി തന്റെ അടുത്ത ചിത്രം ഹിന്ദി ചിത്രങ്ങളായ ഒ‌എം‌ജി – ഓ മൈ ഗോഡ്! (2012), പി‌കെ (2014) എന്നിവ പോലെയാകണമെന്ന് ആഗ്രഹിച്ചു , “ഒരു സന്ദേശമുള്ളതും എന്നാൽ നമ്മൾ ജീവിക്കുന്ന കാലത്തിന് വളരെ പ്രസക്തവുമായ ഒരു ചിത്രം”വേണമെന്നുമായിരുന്നു അദ്ദേഹത്തിന്. പി‌കെ തമിഴിലേക്ക് റീമേക്ക് ചെയ്യാൻ അദ്ദേഹം ആദ്യം ആഗ്രഹിച്ചു , പക്ഷേ റീമേക്ക് അവകാശങ്ങൾ അദ്ദേഹത്തിന്റെ മുഴുവൻ ബജറ്റിനും തുല്യമായതിനാൽ പിന്നീട് അങ്ങനെ ചെയ്യേണ്ടെന്ന് തീരുമാനിച്ചു. “നമ്മെ സൃഷ്ടിച്ച ദൈവവും നമ്മൾ സൃഷ്ടിച്ച ദൈവവും തമ്മിലുള്ള വ്യത്യാസത്തിൽ” എന്ന പി‌കെയുടെ പ്രമേയം മനസ്സിൽ വെച്ചുകൊണ്ട് അദ്ദേഹം ഒരു യഥാർത്ഥ കഥ എഴുതി, അത് മൂക്കുത്തി അമ്മനായി. ബാലാജിയുടെ ആദ്യ സംവിധാന സംരംഭമാണ് ഈ ചിത്രം, ചിത്രത്തിൽ എൻ‌ജെ ശരവണൻ സഹസംവിധായകനായി പ്രവർത്തിചിരുന്നു. വെൽസ് ഫിലിംസ് ഇന്റർനാഷണലിന്റെ കീഴിൽ ഇഷാരി കെ. ഗണേഷ് നിർമ്മിച്ച ഇത് , ദിനേശ് കൃഷ്ണൻ ഛായാഗ്രഹണം നിർവഹിച്ചു, ആർ‌കെ സെൽവ എഡിറ്റ് ചെയ്തു. സ്റ്റണ്ട് സിൽവ ആക്ഷൻ കൊറിയോഗ്രാഫറായി പ്രവർത്തിച്ചു