തെന്നിന്ത്യന്‍ നായിക നയന്‍താരയുടെയും സംവിധായകന്‍ വിഘ്‌നേശ് ശിവന്റെയും പ്രണയം നേരത്തെ തന്നെ സമൂഹമാധ്യമങ്ങള്‍ ആഘോഷമാക്കിയിരുന്നു. എന്നാല്‍ ഏവരെയും ഞെട്ടിച്ചുകൊണ്ട് ഇരുവരും വിവാഹിതരാകാന്‍ പോകുന്ന വാര്‍ത്തയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ തരംഗമായിരിക്കുന്നത്. ഈ വര്‍ഷത്തില്‍ വിവാഹ നിശ്ചയവും 2020ാടെ വിവാഹവും നടത്താനാണ് ഇരുവരുടെയും തീരുമാനമെന്നാണ് സൂചനകള്‍.
‘നാനും റൌഡി താന്‍’ എന്ന സിനിമയുടെ സെറ്റില്‍ വെച്ച് 2015ലാണ് ഇരുവരും നയന്‍താരയും വിഘ്‌നേശ് ശിവനും സൗഹൃദത്തിലാകുന്നത്. ഈ സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് എത്തുകയായിരുന്നു. തന്റെ തിരക്കുള്ള ഷെഡ്യൂളിനിടക്കും നയന്‍ സമയം കണ്ടെത്തി വിഘ്‌നേശിനൊപ്പം വിദേശരാജ്യ യാത്രകള്‍ നടത്താറുണ്ട്. ഒന്നിച്ചുള്ള ഫോട്ടോകള്‍ ഇരുവരും സമൂഹമാധ്യമങ്ങളിലുടെ ഷെയര്‍ ചെയ്യാറുണ്ടായിരുന്നു. എന്തായാലും വിവാഹത്തിലേക്ക് എത്താന്‍ കുടുംബം ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്.