വീണ്ടുമൊരു ഹൊറര്‍ ചിത്രവുമായി നയന്‍.. കൊലയുതിര്‍ കാലത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി..

','

' ); } ?>

തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര നായകയാകുന്ന ഹൊറര്‍ ത്രില്ലര്‍ കൊലയുതിര്‍ കാലത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. 2016 ല്‍ പുറത്തിറങ്ങിയ ‘ഹഷ് ‘എന്ന അന്യഭാഷാ ചിത്രത്തിന്റെ റീമേക്കാണിത്. കേള്‍വിക്കുറവുളള യുവതിയായ നയന്‍താരയുടെ കഥാപാത്രം വിദേശരാജ്യത്തെ അമാനുഷിക ശക്തിയുടെ സാന്നിധ്യമുള്ള ഒരു വില്ലയില്‍ അകപ്പെടുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

ചക്രി തൊലേത്തി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രതാപ് പോത്തന്‍, ഭൂമിക ചൗള, രോഹിണി ഹത്തന്‍ഗഡി, ഭൂമിക ചാവ്ല എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. യുവാന്‍ ശങ്കര്‍ രാജയാണ് സംഗീതം. എക്‌സെട്ര എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ വി. മതിയളകനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഏപ്രിലില്‍ ചിത്രം തിയേറ്ററുകളിലെത്തും.

ഒഫീഷ്യല്‍ ട്രെയ്‌ലര്‍ കാണാം..