തന്റെ നൃത്തച്ചുവടുകളിലൂടെ നവ്യ നായര്‍ ദൃശ്യ വിരന്നുമായെത്തിയപ്പോള്‍ നര്‍ത്തകിയെ
നെഞ്ചിലേറ്റിയിരിക്കുകയാണ് പ്രേക്ഷകര്‍. മഹാകവി ഭാരതിയാറിന്റെ കവിതയെ ആസ്പദമാക്കി നവ്യ തയ്യാറാക്കിയ ”ചിന്നം ചിരു കിളിയെ” എന്ന ഭരതനാട്യ ആവിഷ്‌ക്കരണം ഇതിനോടകം 6.5ലക്ഷത്തോളം പേര്‍ യൂട്യൂബില്‍ കണ്ട് കഴിഞ്ഞു. മാതൃത്ത്വത്തിന്റെ തനിമയാര്‍ന്ന ഭാവങ്ങളും, അവതരണ രീതിയും, കഥാവൈഭവം കൊണ്ടും ഏറെ സവിശേഷതകളുള്ള ഒരു ആവിഷ്‌ക്കരണമാണ് ചിന്നം ചിരു കിളിയെ.
ഇന്ത്യയില്‍ വ്യാപകമായി കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന ഏജന്‍സികള്‍ നിലനില്‍ക്കുന്ന വിഷയം ജനങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തുകയും കുട്ടികളെ നഷ്ടപ്പെടുന്ന മാതാപിതാക്കളുടെ വേദന അറിയിക്കുകയുമാണ് ഇ അവതരണത്തിന്റെ ഉദ്ദേശ്യമെന്ന് നവ്യ തന്റെ വീഡിയോയിലൂടെ പറയുന്നു. തന്റെ കുട്ടിയെ നഷ്ടപ്പെടുന്ന ഒരു അമ്മയുടെ ദുഖം തന്നെയാണ് ഇ ഹ്രസ്വചിത്രത്തിന്റെ കഥ.
നവംബര്‍ 15 ന് തന്റെ സ്വന്തം ചാനലില്‍ തന്നെയാണ് നവ്യ വീഡിയോ പുറത്തുവിട്ടത്. വീഡിയോയുടെ പ്രമോഷന് വേണ്ടി നവ്യ തന്റെ ഫേസ്ബുക്ക് പേജില്‍ ആദ്യമായി ലൈവില്‍ വന്നതും ആരാധകര്‍ക്കിടയില്‍ ഏറെ ആകാംക്ഷക്ക് ഇടയാക്കി. മുഖ്യമന്ത്രി പിണറായി വിജയന്‍
ആല്‍ബത്തിന്റെ റിലീസ് നിര്‍വ്വഹിച്ചതും ഏറെ വാര്‍ത്തയായിരുന്നു.
ഇതിനോടകം നിരവധി പേരാണ് താരത്തിന് ആശംസയുമായി ഫെയ്‌സ്ബുക്കിലും യൂട്യൂബിലും എത്തിയിരിക്കുന്നത്. ഭാവന, തമിഴ് സംവിധായകന്‍ ചേരന്‍, ഭാമ, മഞ്ജു വാര്യര്‍, രമേശ് പിഷാരടി എന്നിവരും താരത്തെ അഭിനന്ദിച്ചു.