‘ചിന്നം ചിരു കിളിയെ’…നൃത്തച്ചുവടുകളുമായ് നവ്യ നായര്‍….

ഭാവത്തനിമയും ലാളിത്യവും താളാത്മകമായ ചുവടുകളുംവെച്ച് നവ്യ നായര്‍  ആരാധകര്‍ക്ക് മുമ്പിലെത്തുമ്പോള്‍ പ്രേക്ഷകര്‍ നൃത്തത്തില്‍ മയങ്ങിപ്പോകുമെന്നുള്ളത് നിസംശയം പറയാം . മഹാകവി ഭാരതിയാറിന്റെ കവിതയെ ആസ്പദമാക്കി തയ്യാറാക്കിയ, ‘ചിന്നം ചിരു കിളിയെ’ എന്ന ഭരതനാട്ട്യ നൃത്താവിഷ്‌കാരത്തിന്റെ ട്രെയ്ര്‌ലര്‍ താരം തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവെക്കുകയായിരുന്നു…

ഏറെ നാളുകള്‍ക്ക് ശേഷമാണ് തന്റെ ആരാധകര്‍ക്ക് മുമ്പില്‍ നവ്യ സ്‌ക്രീനിലേക്കെത്തുന്നത്.

നവ്യ തന്നെ സംവിധാനം ചെയ്ത് അവതരിപ്പിക്കുന്ന നൃത്താവിഷ്‌കാരം ഒരു ഹൃദയാത്മകമായ സ്നേഹത്തിന്റെയും ഓര്‍മ്മെപ്പടുത്തലിന്റെയും കഥ പറുന്നു. ജിമ്മി റെയ്‌നോള്‍ഡ്‌സ് ആണ് നിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നത്. മനു മാസ്റ്റര്‍ ആണ് നൃത്തത്തിന്റെ കൊറിയോഗ്രാഫി…

ട്രെയ്‌ലര്‍ കാണാം….