‘നിന്റെ കുറച്ച് നാൾ എനിക്ക് തരണം, ഇത് എനിക്ക് വേണ്ടി ഉള്ളതാണോ എന്ന് സംശയമുണ്ടായി’. ആലപ്പുഴ ജിംഖാനയെ കുറിച്ച് നസ്ലിൻ ഗഫൂർ

','

' ); } ?>

‘തല്ലുമാല’യുടെ വിജയത്തിന് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ആലപ്പുഴ ജിംഖാന’ ഏപ്രിൽ 10 ന് തിയേറ്ററുകളിലെത്തുകയാണ് . നസ്‌ലൻ ഗാഫൂർ, ഗണപതി, ലുക്മാൻ അവറാൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ, നസ്‌ലൻ ‘ജോജോ’ എന്ന കഥാപാത്രമായി എത്തുന്നത്. സിനിമയെ സംബന്ധിക്കുന്ന വിവരങ്ങൾക്കൊക്കെ വാൻ സ്വീകരണം ലഭിക്കാറുണ്ട്‌. ഇപ്പോഴിതാ തന്റെ കഥാപാത്രത്തെ കുറിച്ച് പറയുകയാണ് നടൻ നസ്ലിൻ.

സിനിമയുടെ കഥ ജോജോയുടെ വീക്ഷണത്തിലൂടെയാണ് മുന്നേറുന്നത്. “തുടക്കത്തിൽ ഇത് എനിക്ക് വേണ്ടിയുള്ളതാണോ എന്ന് സംശയമുണ്ടായിരുന്നു. ‘നിന്റെ കുറച്ച് നാൾ എനിക്ക് തരണം’ എന്നായിരുന്നു ഖാലിദ്ക്ക എന്നോട് പറഞ്ഞത്. ഒരു സിനിമയ്ക്ക് വേണ്ടി ഞാൻ ഇത്രയും സമയം തയ്യാറെടുക്കുന്നത് ആദ്യമാണ്,” എന്നും താരം പറഞ്ഞു. നാഷണൽ ലെവൽ ബോക്സറുടെ കയ്യിൽ നിന്നും മൂന്ന് പഞ്ച് വാങ്ങേണ്ടിവന്നതായും, ആദ്യത്തെ പഞ്ച് കിട്ടുമ്പോൾ മൂന്നോ നാല് സെക്കന്റ് കിളിപ്പോയെന്നും നസ്‌ലൻ തമാശയായി വ്യക്തമാക്കി.

പ്ലസ് ടു വിദ്യാർത്ഥികൾ സംസ്ഥാന തല കായിക മേളയിൽ ബോക്സിങ് മത്സരത്തിൽ പങ്കെടുക്കുന്നതിന്റെ പശ്ചാത്തലത്തിൽ, അവരുടെ തമാശ നിറഞ്ഞ അനുഭവങ്ങളാണ് സിനിമയുടെ കഥയെന്ന് ഖാലിദ് റഹ്മാൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

പ്ലാൻ ബി മോഷൻ പിക്ചേഴ്സ്ിന്റെ ബാനറിൽ ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. പ്ലാൻ ബി മോഷൻ പിക്ചേഴ്സിന്റെ ആദ്യ നിർമ്മാണ സംരംഭം കൂടിയാണിത്.

സന്ദീപ് പ്രദീപ്, ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നന്ദ നിഷാന്ത് തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തിരക്കഥയും സംവിധാനവും ഖാലിദ് റഹ്മാനിന്റേതാണ്. സംഭാഷണം രതീഷ് രവി, ഛായാഗ്രഹണം ജിംഷി ഖാലിദ്, സംഗീതം വിഷ്ണു വിജയ്, ഗാനങ്ങൾക്കായി വരികൾ എഴുതി നൽകുന്നത് മുഹ്സിൻ പരാരിയാണ്.

https://x.com/AbGeorge_/status/1909892975892570404