ധ്രുവങ്ങള്‍ പതിനാറ് എന്ന ചിത്രത്തിന് ശേഷം കാര്‍ത്തിക് നരേന്‍ സംവിധാനം ചെയ്ത നരകാസുരന്‍ ഒടിടി പ്ലാറ്റ്ഫോമിലൂടെ പുറത്തിറങ്ങുമെന്ന് റിപ്പോര്‍ട്ട് . ഇന്ദ്രജിത്ത്, അരവിന്ദ് സ്വാമി, സുദീപ് കിഷന്‍, ശ്രിയ ശരണ്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ആക്ഷന് പ്രാധാന്യമുള്ള ഒരു സസ്‌പെന്‍സ് ത്രില്ലറാണ് ചിത്രം. ലക്ഷ്മണ്‍ എന്ന പോലീസ് ഉദ്യോഗസ്ഥനായാണ് ഇന്ദ്രജിത്ത് ചിത്രത്തിലെത്തുന്നത്.
തമിഴിലെ പ്രമുഖ മാധ്യമങ്ങളാണ് ചിത്രം ഒടിടി റിലീസ് ചെയ്യുന്നു എന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ ചിത്രത്തിന്റെ അണിയറപ്രവത്തകരില്‍ നിന്നും ഔദ്യോഗികമായി അറിയിപ്പുകള്‍ ഒന്നും വന്നിട്ടില്ല. ട്രെയിലറും ടീസറും പുറത്തിറങ്ങി രണ്ട് വര്‍ഷമായിട്ടും ചിത്രം റിലീസ് ചെയ്യാത്തത് എന്തെന്ന് പ്രേക്ഷകര്‍ക്കിടയില്‍ ചോദ്യം ഉയര്‍ന്നിരുന്നു.
ചിത്രത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് നിരവധി തടസ്സങ്ങള്‍ ഉണ്ടായിരുന്നു. സംവിധായകന്‍ ഗൗതം മേനോന്റെ ഒന്‍ട്രാഗ എന്റര്‍ടൈന്‍മെന്റ്‌സായിരുന്നു ആരംഭത്തില്‍ സിനിമയുടെ നിര്‍മ്മാണം ഏറ്റെടുത്തിരുന്നത് . എന്നാല്‍ ചിത്രത്തിനായി ഗൗതം മേനോന്‍ പണം മുടക്കുന്നില്ലെന്ന ആരോപണം ഉയരുകയും നിര്‍മ്മാണത്തില്‍ നിന്നും ഗൗതം മേനോനെ കാര്‍ത്തിക് ഒഴിവാക്കുകയും ചെയ്തു. വെങ്കട്ട് സോമസുന്ദരം, രേഷ്മ ഖട്ടാല എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
കൊവിഡ് പശ്ചാത്തലത്തില്‍ നിരവധി ചിത്രങ്ങളാണ് ഒടിടിയിലൂടെ റിലീസ് ചെയ്യുന്നത്.മാലയാള ചിത്രങ്ങളായ ജിത്തു ജോസഫ് സംവിധാനം ചെയ്ത് ആന്റണി പെരുമ്പാവൂര്‍ ആശിര്‍വാദ് സിനിമാസിനു വേണ്ടി നിര്‍മിച്ച് ദൃശ്യം 2,കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്, നിമിഷ സജയന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച മാര്‍ട്ടിന്‍ പ്രക്കാട്ട് ചിത്രം നായാട്ട്,അപ്പു എന്‍ ഭട്ടതിരിയുടെ
നിഴല്‍,ആര്‍ക്കറിയാം,വൂള്‍ഫ് തുടങ്ങി നിരവധി ചിത്രങ്ങള്‍.ഇവയില്‍ പലതും തീയറ്റര്‍ റിലീസ് ശേഷണാണ് ഒടിടിയിലെത്തുന്നത്.തമിഴ് ചിത്രമായ കര്‍ണ്ണനും തീയറ്റര്‍ റിലീസിന് ശേഷം ഒടിടിയില്‍ റിലീസ് ചെയ്ത ചിത്രമാണ്.