ടൊവിനോയും അന്നാ ബെന്നും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന നാരദന്റെ ചിത്രീകരണത്തിനിടയിലുള്ള ഫോട്ടോ പങ്കുവെച്ച് സംവിധാനയകന്‍ ആഷിക് അബു.സിനിമയുടെ ചിത്രീകരണം കൊച്ചിയില്‍ പുരോഗമിക്കുകയാണ്.
ജനുവരി 25നാണ് നാരദന്‍ കൊച്ചിയില്‍ ചിത്രീകരണം തുടങ്ങിയത്. ടൊവിനോയും അന്നാ ബെന്നും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് നാരദന്‍. ഉണ്ണി ആറാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിക്കുന്നത്. ജാഫര്‍ സാദിഖ് ആണ് ഛായാഗ്രഹണം. ശേഖര്‍ മേനോന്‍ സംഗീതം നിര്‍വ്വഹിക്കുന്ന ചിത്രം എഡിറ്റ് ചെയ്യുന്നത് സൈജു ശ്രീധരനാണ്.സന്തോഷ് കുരുവിളയും ആഷിഖ് അബുവും റിമ കല്ലിങ്കലുമാണ് നാരദനും നിര്‍മ്മിക്കുന്നത്.