‘നായര്‍ സാന്‍’; വാര്‍ത്ത നിഷേധിച്ച് സംവിധായകന്‍

','

' ); } ?>

നായര്‍സാന്‍ എന്ന ചിത്രത്തിലൂടെ ജാക്കി ചാനും മോഹന്‍ലാലും ഒന്നിക്കുന്നുവെന്ന വാര്‍ത്ത തെറ്റാണെന്ന് സംവിധായകന്‍ ആല്‍ബര്‍ട്ട് ആന്റണി. സമൂഹമാധ്യമങ്ങളില്‍ ഇതുസംബന്ധിച്ചുവരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും ആല്‍ബര്‍ട്ട് ആന്റണി പ്രതികരിച്ചു.

2008ലാണ് നായര്‍ സാന്‍ എന്ന ചിത്രം ആദ്യം പ്രഖ്യാപിച്ചത്. പല കാലങ്ങളിലായി ഇതിലെ അഭിനേതാക്കളെ സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങളാണ് ഉയര്‍ന്നത്. കണ്ണേ മടങ്ങുക എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയ ആല്‍ബര്‍ട്ട് ആന്റണിയായിരിക്കും ചിത്രം സംവിധാനം ചെയ്യുക എന്നായിരുന്നു വാര്‍ത്ത.

അയ്യപ്പന്‍ പിള്ള മാധവന്‍ നായര്‍ എന്ന സ്വാതന്ത്ര്യ സമര സേനാനിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് സിനിമയെന്നും മോഹന്‍ലാല്‍ ആണ് അയ്യപ്പന്‍ പിള്ളയുടെ വേഷത്തില്‍ എത്തുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.