
നാഗാര്‍ജുനയും മകന് നാഗ ചൈതന്യയും വെള്ളിത്തിരയില്‍ വീണ്ടും ഒന്നിക്കുന്നു. നേരത്തെ വിക്രം കുമാറിന്റെ മനം എന്ന സിനിമയില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു. മറ്റ് കുടുംബാംഗങ്ങളായ അക്കിനേനി നാഗേശ്വര റാവു, സാമന്ത, അമല, അഖില്‍ അക്കിനേനി തുടങ്ങിയവരും ചിത്രത്തിലുണ്ടായിരുന്നു.
കല്യാണ്‍ കൃഷ്ണ സംവിധാനം ചെയ്യുന്ന സൊഗ്ഗഡെ ചിന്നി നയന എന്ന സിനിമയുടെ രണ്ടാം ഭാഗത്തിലാണ് നാഗാര്ജനയും നാഗ ചൈതന്യയും ഒന്നിക്കുക. പേരക്കുട്ടിയും മുത്തച്ഛനും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് ചിത്രം പറയുക. നാഗാര്‍ജുനയുടെ പേരക്കുട്ടിയായിട്ടാണ് നാഗ ചൈതന്യ സിനിമയില്‍ അഭിനയിക്കുക. സൊഗ്ഗഡെ ചിന്നി നയനയില്‍ നാഗാര്‍ജുന ഇരട്ടവേഷത്തിലായിരുന്നു അഭിനയിച്ചിരുന്നത്. അച്ഛനും മകനുമായിട്ടാണ് നാഗാര്‍ജുന ചിത്രത്തില്‍ അഭിനയിച്ചത്. രമ്യാ കൃഷ്ണയായിരുന്നു നായിക.