
ബോളിവുഡ് നടി നഡ്ജ റെജിന്‍ (87) അന്തരിച്ചു. സെര്‍ബിയന്‍ നടിയായ നഡ്ജ വാര്‍ദ്ധക്യകാല അസുഖങ്ങളെ തുടര്‍ന്നാണ് മരണപ്പെട്ടത്. രണ്ട് ജെയിംസ് ബോണ്ട് ചിത്രങ്ങളില്‍ നായികയായി അഭിനയിച്ചിട്ടുണ്ട്. 1963ല്‍ ഫ്രം റഷ്യ വിത്ത് ലൗ എന്ന ചിത്രത്തില്‍ നഡ്ജ എംഐ6 സ്റ്റേഷന് ബോസിന്റെ വേഷത്തില്‍ അഭിനയിച്ചു. ഒരു വര്‍ഷത്തിനുശേഷം പുറത്തിറങ്ങിയ ഗോള്‍ഡ് ഫിംഗറില്‍ സീന്‍ കോണറിക്കൊപ്പവും അവര്‍ വേഷമിട്ടു. സെര്‍ബിയയിലെ ബെല്‍ഗ്രേഡില്‍ ജനിച്ച നഡ്ജ, ജര്‍മനിയില്‍ അഭിനയ കരിയര്‍ ആരംഭിച്ചശേഷം 1950ല്‍ ബ്രിട്ടനിലേക്കു കുടിയേറുകയായിരുന്നു. ഫ്രം റഷ്യ വിത്ത് ലൗവില്‍ അഭിനയിക്കുന്നതിനു മുമ്പ് നഡ്ജ നിരവധി ബ്രിട്ടീഷ് സിനിമകളില്‍ വേഷമിട്ടിരുന്നു.