ശാന്തേച്ചിയുടെ സ്വരമാധുരി സിനിമയിലെടുത്ത് നാദിര്‍ഷ

സോഷ്യല്‍ ലോകം നെഞ്ചേറ്റിയ പാട്ടുകാരിയ്ക്ക് അവസരമൊരുക്കുമെന്ന് നാദിര്‍ഷ. ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ ഒട്ടേറെ പേര്‍ അഭിനന്ദിച്ച് പങ്കുവച്ച വിഡിയോയാണ് ശാന്ത ബാബു എന്ന സാധാരണക്കാരിയുെട പാട്ട്. ഈ വിഡിയോ ശ്രദ്ധയില്‍പ്പെട്ട സിനിമ-സംഗീത സംവിധായകനായ നാദിര്‍ഷയാണ് അവസരങ്ങളുടെ ആദ്യ വാതില്‍ തുറന്നിരിക്കുന്നത്. ജോലി സ്ഥലത്ത് വച്ച് പാടിയ പാട്ടാണ് ശാന്ത ബാബുവിനെ കേരളത്തിന് പ്രിയപ്പെട്ടവളാക്കിയത്. ‘വിജനതയില്‍ പാതി വഴി തേടുന്നു’ എന്ന ഗാനമാണ് ഇവര്‍ ആലപിച്ചത്. വിഡിയോ ൈവറലായതോടെ ഇനിയും അവസരങ്ങളേറെ തേടിവരുമെന്ന് സോഷ്യല്‍ ലോകം നേര്‍ന്ന ആശംസയാണിപ്പോള്‍ യാഥാര്‍ത്ഥ്യമാകുന്നത്.

താന്‍ സംഗീതം ചെയ്യുന്നതോ സംവിധാനം ചെയ്യുന്നതോ ആയ സിനിമയില്‍ ഈ ഗായികയ്ക്ക് ഒരവസരം ഉറപ്പായും നല്‍കുമെന്ന് നാദിര്‍ഷ പറഞ്ഞു. കൂലിപ്പണിക്കാരിയായ ശാന്തയുടെ പാട്ടും ശബ്ദവും മികച്ചതാണെന്നും ഈ കലാകാരിയെ വളര്‍ത്തേണ്ടത് നമ്മളെ പോലുള്ളവരുടെ കടമയാണെന്നും നാദിര്‍ഷ പറഞ്ഞു. ഇക്കാര്യം ശാന്തയെ നേരിട്ട് വിളിച്ച് അറിയിക്കുകയും ചെയ്തു.ച്ച ഇതിന് മുന്‍പ് പാടിയിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇല്ല എന്ന സത്യസന്ധമായ മറുപടിയാണ് ആ കലാകാരി നല്‍കിയത്. പക്ഷേ ഒന്നുറപ്പിക്കാം ഇനി വരുന്നത് ഈ കലാകാരിയുടെ സമയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.