കട്ടപ്പനയിലെ ഋത്വിക് റോഷന്റെ തമിഴ് പതിപ്പിന്റെ പേര് അജിത്ത് ഫ്രം അറപ്പുകോട്ടൈയെ കുറിച്ച് സംവിധായകന്‍ നാദിര്‍ഷ സെല്ലുലോയ്ഡിനോട് പറഞ്ഞത്.”ചിത്രത്തില്‍ മലയാളത്തില്‍ നിന്ന് ആകെ ധര്‍മ്മജന്‍ മാത്രമാണ് വേഷമിടുന്നത്. വിഷ്ണു ഉണ്ണികൃഷ്ണന്‍ ചെയ്ത കഥാപാത്രം ചെയ്യുന്നത് ദീനയാണ്. ടെലിവിഷന്‍ അവതാരകനായ ദീന സിനിമയ്ക്ക് മുമ്പ് തന്നെ പ്രശസ്തനാണ്. പടം ഇറങ്ങുന്നതിനു മുമ്പ് തന്നെ വലിയ ബാനറുകളില്‍ ദീന ഒപ്പുവെച്ചു കഴിഞ്ഞു. കട്ടപ്പനയിലെ ഋത്വിക് റോഷന്റെ മലയാളം പതിപ്പിനെക്കാള്‍ എനിക്ക് രണ്ടിരട്ടി പ്രതീക്ഷയുള്ള ചിത്രമാണിത്. എന്റെ ആദ്യത്തെ തമിഴ് സിനിമ സംവിധാനം ചെയ്യുന്നതോടൊപ്പം പ്രോഡ്യൂസര്‍മാരുടെയും ഡിസ്ട്രിബ്യൂട്ടര്‍മാരുടെയും നിര്‍ബന്ധ പ്രകാരം ഞാന്‍ തന്നെയാണ് സംഗീത സംവിധാനം നിര്‍ഹിച്ചത്. മലയാള ഗാനങ്ങളുമായി യാതൊരു തരത്തിലുള്ള സാമ്യവുമില്ലാത്ത തികച്ചും വ്യത്യസ്ഥമായ പാട്ടുകളാണ് ചെയ്തിരിക്കുന്നത്.”
കട്ടപ്പനയിലെ ഋത്വിക് റോഷന്റെ തമിഴ് പതിപ്പ് ‘അജിത്ത് ഫ്രം അറപ്പുകോട്ടൈ’…സെല്ലുലോയ്ഡ് എക്‌സ്‌ക്ലുസീവ്
','' );
}
?>