നടന്‍ മുസ്തഫ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ‘കപ്പേള’യുടെ ആദ്യ ഒഫീഷ്യല്‍ ട്രെയ്‌ലര്‍ നാളെയെത്തും. ട്രൈലര്‍ നാളെ വൈകിട്ട് (18/02/2020) ഏഴുമണിയോടെ മോഹന്‍ലാല്‍, അനുരാഗ് കശ്യപ്, മഞ്ജു വാര്യര്‍, ഐശ്വര്യ ലക്ഷ്മി, മിഥുന്‍ മാനുവല്‍ തോമസ്, സൈജു കുറുപ്പ്, അനു സിത്താര, ഹണി റോസ്, അനുശ്രീ, മിയ ജോര്‍ജ്ജ്, നമിത പ്രമോദ്, നിമിഷ സജയന്‍, നവ്യ നായര്‍, മംത മോഹന്‍ദാസ് എന്നിവരുടെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജുകളിലൂടെ റിലീസ് ചെയ്യും.
കഥാസ് അണ്‍ടോള്‍ഡിന്റെ ബാനറില്‍ വിഷ്ണു വേണു നിര്‍മ്മിച്ച് അന്നാ ബെന്‍, ശ്രീനാഥ് ഭാസി, റോഷന്‍ മാത്യു, സുധി കോപ്പ എന്നിവര്‍
കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രത്തിന് ഏറെ പ്രതീക്ഷകളാണ്. മൂത്തോന് ശേഷം റോഷനും, ഹെലന് ശേഷം അന്നയും സ്‌ക്രീനില്‍ ഒന്നിച്ചെത്തുമ്പോഴുള്ള കോമ്പിനേഷന്‍ തന്നെയാണ് ഏറ്റവും വലിയ പ്രതീക്ഷ. ജിംഷി ഖാലിദ് ഛായാഗ്രഹണവും, നൗഫല്‍ അബ്ദുള്ള ചിത്രസംയോജനവും സുഷിന്‍ ശ്യാം സംഗീതസംവിധാനവും നിര്‍വ്വഹിക്കുന്നു. ചിത്രത്തിന്റെ ഗാനങ്ങളും ട്രെയ്‌ലറും മില്ലേനിയം ഓഡിയോസിന്റെ പേജിലൂടെ പുറത്തുവിടും.