സംഗീത സംവിധായകന്‍ സിദ്ധാര്‍ഥ് വിജയന്‍ അന്തരിച്ചു

പ്രശസ്ത സംഗീത സംവിധായകന്‍ സിദ്ധാര്‍ഥ് വിജയന്‍(65) അന്തരിച്ചു.കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.കലാഭവന്‍ മണിയുടെ നിരവധി പാട്ടുകല്‍ക്ക് ഈണം പകര്‍ന്നത് ഇദ്ദേഹമാണ്.മൂന്ന് മലയാള സിനിമകള്‍ക്കും നിരവധി തമിഴ് റീമേക്കുകള്‍ക്കും കാസറ്റുകള്‍ക്കും സിദ്ധാര്‍ഥ് വിജയന്‍ ഈണം പകര്‍ന്നിട്ടുണ്ട്.മൂവായിരത്തോളം ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട്.