സംഗീത സംവിധായകന്‍ പാരീസ് ചന്ദ്രന്‍ അന്തരിച്ചു

News in Malayalam today – Paris Chandran Music director has passed away

സിനിമ നാടക സംഗീത സംവിധായകന്‍ ചന്ദ്രന്‍ വേയാട്ടുമ്മല്‍ (Paris Chandran-66) അന്തരിച്ചു. നിരവധി മലയാള ചിത്രങ്ങള്‍ക്ക് അദ്ദേഹം സംഗീതമൊരുക്കിയിരുന്നു. തിങ്കളാഴ്ച വൈകുന്നേരം നാലിന് നരിക്കുനി വട്ടപ്പാറപൊയിലെ വീട്ടുവളപ്പില്‍ സംസ്‌കാരം നടന്നു. 1988ല്‍ ബിബിസിയുടെ ദ് മണ്‍സൂണ്‍ എന്ന റേഡിയോ നാടകത്തിന് വേണ്ടിയും സംഗീതം നല്‍കി.

Paris Chandran , movie news
Paris Chandran

ദൃഷ്ടാന്തം, ചായില്യം, ബോംബെ മിഠായി, നഗരം, ഈട, ബയോസ്‌കോപ്പ്, ഞാന്‍ സ്റ്റീവ് ലോപ്പസ് എന്നീ ചിത്രങ്ങള്‍ക്ക് ഇദ്ദേഹം സംഗീതം പകര്‍ന്നിരുന്നു.

2008ല്‍ ബയോസ്‌കോപ്പ് എന്ന ചിത്രത്തിന് മികച്ച പശ്ചാത്തല സംഗീതത്തിനുള്ള കേരള സംസ്ഥാന അവാര്‍ഡും, 2010-ല്‍ ‘പ്രണയത്തില്‍ ഒരുവള്‍’ എന്ന ടെലിഫിലിമിന് മികച്ച സംഗീത സംവിധായകനുള്ള കേരള സ്റ്റേറ്റ് ടെലിവിഷന്‍ അവാര്‍ഡും ലഭിച്ചു. 1989-91ല്‍ ലണ്ടനിലെ പ്രശസ്തമായ റോയല്‍ നാഷണല്‍ തിയേറ്ററില്‍ ഒട്ടേറെ പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. പാരീസിലെ യ ഫുട്സ്‌ബെന്‍ തിയേറ്ററുമായി സഹകരിച്ചു ഒട്ടേറെ രാജ്യങ്ങളില്‍ നാടകങ്ങള്‍ക്കുവേണ്ടി സംഗീതംചെയ്തിരുന്നു. സ്‌കൂള്‍ ഓഫ് ഡ്രാമയില്‍നിന്നാണ് പഠനം പൂര്‍ത്തിയാക്കിയത്

ഭാര്യ: ശൈലജ. മക്കള്‍: ആനന്ദ് രാഗ്, ആയുഷ്. അച്ഛന്‍: പരേതനായ കോരപ്പന്‍. അമ്മ: പരേതയായ അമ്മാളുക്കുട്ടി. സഹോദരങ്ങള്‍: സൗമിനി, സൗദാമിനി, സതിദേവി, പുഷ്പവല്ലി, സൗന്ദരരാജന്‍ ( പ്രൊഫസര്‍, സ്വാതി തിരുനാള്‍ സംഗീത കോളേജ്, തിരുവനന്തപുരം), പരേതരായ ശ്രീനിവാസന്‍, ശിവാനന്ദന്‍.

news Kerala latest : Celluloid online