“പണ്ടു മുതലേ അർജന്റീന ഫാനാണ്,പക്ഷെ ഇത്തവണ റൊണാൾഡോ കപ്പ് ഉയർത്തണം”; മുരളി ഗോപി

','

' ); } ?>

താൻ പണ്ടു മുതലേ ഒരു അർജന്റീന ഫാൻ ആണെന്ന് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. അർജന്റീന ഫാനാണെങ്കിലും ഇത്തവണ ക്രിസ്റ്റ്യാനോ റൊണാൾഡോ കപ്പ് ഉയർത്തണമെന്നൊരു ആ​ഗ്രഹമുണ്ടെന്നും മുരളി ഗോപി പറഞ്ഞു. തന്റെ പുതിയ ചിത്രമായ ‘അനന്തൻ കാടിന്റെ’ പ്രൊമോഷന്റെ ഭാ​ഗമായി റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഞാൻ പണ്ടേ അർജന്റീന ഫാൻ ആണ്. 1986 ലെ ആദ്യത്തെ ടെലികാസ്റ്റ് കണ്ടതൊക്കെ എനിക്ക് ഓർമയുണ്ട്. പിന്നെ വീണ്ടും അർജന്റീന കപ്പുയർത്തി. എന്നാൽ ഇത്തവണ ഒരു ലെ‍ജൻഡ് എന്ന നിലയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ കപ്പ് ഉയർത്തണമെന്നൊരു ആ​ഗ്രഹമുണ്ട്. സീരിയസ്നസിനേക്കാൾ അർജന്റീന കൂടുതലും വിനോദമാണല്ലോ.” മുരളി ഗോപി പറഞ്ഞു.

ടിയാന്‍’ എന്ന സിനിമയ്ക്ക് ശേഷം മുരളി ഗോപിയുടെ തിരക്കഥയില്‍ ജിയെന്‍ കൃഷ്ണകുമാര്‍ ആണ് അനന്തൻ കാട് സംവിധാനം ചെയ്യുന്നത്. ആര്യ നായകനായെത്തുന്ന ചിത്രത്തിൽ നിഖില വിമലാണ് നായികയായെത്തുന്നത്. ഇന്ദ്രന്‍സ്, ദേവ് മോഹന്‍, അപ്പാനി ശരത്, വിജയരാഘവന്‍, ശാന്തി, റെജീന കാസാന്‍ഡ്ര, സാഗര്‍ സൂര്യ, പുഷ്പ സിനിമയിലെ സുനില്‍, അജയ്, കന്നഡ താരം അച്യുത് കുമാര്‍ തുടങ്ങിയ താരങ്ങളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജൂൺ 25നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. ദൃശ്യം 3 ആണ് മുരളി ​ഗോപിയുടേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം.