‘തൂലികയുടെയും മഷിക്കുപ്പി’യുടെയും ചിത്രം: വൈറലായി മുരളിഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ്

','

' ); } ?>

ഒടുവിൽ പ്രതികരിച്ച് മുരളി ഗോപി.പിന്തുണയുമായി ആരാധകർ

എമ്പുരാനെതിരെയുള്ള സൈബർ ആക്രമണങ്ങൾക്കും വിദ്വേഷ പ്രചാരണങ്ങൾക്കും മറുപടി നൽകി മുരളി ഗോപി. തന്റെ ഫേസ് ബുക്ക് പേജിലൂടെ ‘തൂലികയുടെയും മഷിക്കുപ്പി’യുടെയും ചിത്രം പോസ്റ്റ് ചെയ്താണ് പ്രതികരിച്ചത്. ഫേസ്ബുക്കിന്റെ കവർപേജായിട്ടാണ് ചിത്രം നല്കിയിട്ടുളളത്. എമ്പുരാനെതിരെയുള്ള വിവാദങ്ങൾ കനത്തപ്പോൾ മോഹൻലാൽ സോഷ്യൽ മീഡിയയിലൂടെ ഖേദം പ്രകടിപ്പിക്കുകയും പൃഥ്വിരാജ് ആ പോസ്റ്റ് ഷെയർ ചെയ്യുകയും ചെയ്തുവെങ്കിലും ചിത്രത്തിന് തിരക്കഥയെഴുതിയ മുരളി ഗോപി നിശ്ശബ്ദനായിരുന്നു. വിവാദങ്ങളിൽ പ്രതികരിക്കാനില്ല എന്ന് മുരളി ഗോപി ഒരു പ്രമുഖ ചാനലിനോട് പറഞ്ഞിരുന്നു. ഇപ്പോൾ ദിവസങ്ങൾക്ക് ശേഷം തന്റെ നിലപാട് പറയാതെ പറഞ്ഞിരിക്കുകയാണ് മുരളി ഗോപി.

പോസ്റ്റ് ഇട്ട് മിനിറ്റുകൾക്കകം തന്നെ നിരവധി പേരാണ് മുരളി ഗോപിക്ക് പിന്തുണയുമായി എത്തിയത്. ‘തൂലിക പടവാൾ ആക്കിയവൻ’, ‘വിറക്കാത്ത കയ്യും, ഒടിയാത്ത നട്ടെല്ലുമായി മുന്നോട്ട്’, ‘ഈ ലോകത്തിലെ ഏറ്റവും ശക്തിയുള്ള ആയുധം’, ‘അറിവാണ് എഴുത്ത്, എഴുതാനാണ് തൂലിക, അറിവിലും എഴുത്തിലും വിട്ടുവീഴ്ച അരുത്, താങ്കളെ കുറിച്ച് അഭിമാനം തോന്നുന്നു. എന്നിങ്ങനെയാണ് ആരാധകരുടെ കമന്റ്.

ലൂസിഫർ പരമ്പരയിലെ മൂന്നാമത്തെ ചിത്രം തീർച്ചയായും വരും എന്നാണ് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ പൃഥ്വിരാജിനൊപ്പം അടുത്തതായി ചെയ്യാൻ പോകുന്ന ചിത്രം L3 അല്ല ‘ടൈസൺ’ എന്ന പാൻ ഇന്ത്യൻ ചിത്രമായിരിക്കും എന്നാണ് മുരളി ഗോപി ഒരു അഭിമുഖത്തിൽ പറഞ്ഞത്.