ശക്തിമാന് നടന് മുകേഷ് ഖന്ന കൊവിഡ് ബാധിച്ച് മരിച്ചു എന്നരീതിയില്‍ വ്യാജ വാര്‍ത്ത സമൂഹമാധ്യമത്തില്‍ പ്രചരിക്കുകന്നതിനെതിരെ പ്രതികരണവുമായി മുകേഷ് ഖന്ന.താന്‍ പൂര്‍ണ്ണ ആരോഗ്യവാനാണെന്നും കൊവിഡ് ബാധിതനല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലായിരുന്നു ഖന്നയുടെ പ്രതികരണം.സമൂഹമാദ്ധ്യമങ്ങളിലെ തന്റെ വ്യാജ മരണ വാര്‍ത്ത കണ്ട് നിരവധി പേരാണ് വിളിക്കുന്നത്. തനിക്ക് കൊറോണ സ്ഥിരീകരിച്ചിട്ടില്ലെന്നും പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണെന്നും താരം പറഞ്ഞു.ഇത്തരം വ്യാജ വാര്‍ത്തകള്‍ ആരാണ് ഉണ്ടാക്കുന്നതെന്ന് അറിയില്ല. അത് പ്രചരിപ്പിക്കുന്നതിന്റെ ഉദ്ദേശം എന്താണ്. ഇത്തരം മനോരോഗികള്‍ക്ക് എന്ത് ചികിത്സയാണ് കൊടുക്കേണ്ടതെന്നും ഖന്ന വീഡിയോയില്‍ പറയുന്നു.
മുകേഷ് ഖന്നയുടെ വാക്കുകള്‍,
‘ഞാന്‍ പൂര്‍ണ്ണ ആരോഗ്യവാനാണ്. എനിക്ക് കൊവിഡ് ബാധയുമില്ല, ഞാന്‍ ആശുപത്രിയിലുമല്ല. ആരാണ് ഇത്തരത്തിലുള്ള തെറ്റിദ്ധരിപ്പിക്കുന്ന വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുന്നതെന്ന് എനിക്ക് അറിയില്ല. എന്താണ് അവരുടെ ഉദ്ദേശം? ഇത്തരം മനോരോഗികള്‍ക്ക് എന്ത് ചികിത്സയാണ് നല്‍കേണ്ടത്. ഇത് അതിരുകിടക്കുന്നു. ഈ വ്യാജ വാര്‍ത്തകള്‍ വിലക്കുക തന്നെ വേണം’
ഇന്ത്യയിലെ ആദ്യത്തെ സൂപ്പര്‍ഹീറോ പരമ്പരയാണ് ദൂരദര്‍ശനിലൂടെ പുറത്തുവന്ന ശക്തിമാന്. 1997 മുതല്‍ 2005 വരെയായിരുന്നു പ്രക്ഷേപണം. പണ്ഡിറ്റ് ഗംഗാധര്‍ വിദ്യാധര്‍ മായാധര്‍ ഓംകാര്‍നാഥ് ശാസ്ത്രിയുടെ മറ്റൊരു വ്യക്തിത്വമായെത്തുന്ന ശക്തിമാന് എന്ന സൂപ്പര്‍ഹീറോയെയാണ് മുകേഷ് ഖന്ന അവതരിപ്പിച്ചത്.
പ്രശസ്തനായ ഒരു ടെലിവിഷന്‍ സിനിമാ നടനാണ് മുകേഷ് ഖന്ന. 1951 ജൂലൈ 22ന് ഇന്ത്യയിലെ മുംബൈ നഗരത്തിലാണ് ഇദേഹം ജനിച്ചത്. 1982-ല്‍ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ നിന്നും ബിരുദം എടുത്ത ശേഷം ആണ് സിനിമ രംഗത്ത് വരുന്നത്. ദൂരദര്‍ശനില്‍ അവതരിപ്പിച്ച ശക്തിമാന് എന്ന പരമ്പരയിലൂടെയാണു് ഇദ്ദേഹം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്.