“ഒരു ഫാക്ട് ചെക്ക് പോലും ചെയ്യാതെ നടക്കാത്ത കാര്യങ്ങളാണ് കൂടുതലും പുറത്തേക്ക് വരുന്നത്”; വിശദീകരണവുമായി മാധവ് സുരേഷ്

','

' ); } ?>

റോഡിൽ വെച്ച് കോണ്‍ഗ്രസ് നേതാവുമായുണ്ടായ തർക്കവുമായി ബന്ധപ്പെട്ട് പ്രതികരണം അറിയിച്ച് നടൻ മാധവ് സുരേഷ്. യഥാർത്ഥ കാര്യങ്ങൾ മുഴുവനും പറയാതെ നടക്കാത്ത കാര്യങ്ങളാണ് മാധ്യമങ്ങളിലൂടെ പറയുന്നതെന്ന് മാധവ് സുരേഷ് പറഞ്ഞു. തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ച സ്റ്റോറിയിലൂടെയാണ് താരം പ്രതികരണം അറിയിച്ചത്.

“ഞാനും കൂടി ഭാഗമായ ഒരു സംഭവത്തിൽ ഒരു ഫാക്ട് ചെക്ക് പോലും ചെയ്യാതെ നടക്കാത്ത കാര്യങ്ങളാണ് മാധ്യമങ്ങൾ കൂടുതലും പറയുന്നത്. മാധ്യമങ്ങൾ നന്നായി അതു ചെയ്തു. പ്രത്യേകിച്ചും, ലൈവിൽ വൃത്തികേട് പറഞ്ഞിട്ട് എന്നെ വിളിച്ച് പ്രതികരണം ചോദിച്ച ആ വ്യക്തി”. മാധവ് സുരേഷ് കുറിച്ചു.

കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ ശാസ്തമംഗലത്തു വെച്ച് നടുറോഡില്‍ മാധവ്, കെപിസിസി അംഗം വിനോദ് കൃഷ്ണയുടെ വാഹനം തടഞ്ഞുനിര്‍ത്തി ബോണറ്റില്‍ അടിക്കുന്നതിന്റെ വിഡിയോ പുറത്തുവന്നിരുന്നു. ഏതാണ്ട് 15 മിനിറ്റോളം തര്‍ക്കം തുടര്‍ന്നു. വിനോദിന്റെ വാഹനത്തിനു മുന്നില്‍ കയറി മാധവ് നില്‍ക്കുകയും ബഹളം വയ്ക്കുകയും ചെയ്തതോടെ വിനോദ് പൊലീസില്‍ വിവരം അറയിച്ചു. തുടര്‍ന്ന് മ്യൂസിയം പൊലീസ് സ്ഥലത്തെത്തി മാധവിനെ ജീപ്പില്‍ കയറ്റി കൊണ്ടുപോയി. ബ്രത്ത് അനലൈസര്‍ പരിശോധനയില്‍ മാധവ് മദ്യപിച്ചിട്ടില്ലെന്ന് പൊലീസ് കണ്ടെത്തി.

കേന്ദ്രമന്ത്രിയുടെ മകനാണ്, വഴിയില്‍ കിടന്നു പ്രശ്‌നമുണ്ടാക്കി നാണക്കേടാക്കരുതെന്നും പറഞ്ഞു. എന്നാല്‍ അതൊന്നും കേള്‍ക്കാതെ അസഭ്യം പറയുകയായിരുന്നു. പിന്നീട് സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ മാധവ് ഖേദപ്രകടനം നടത്തി. അതോടെ പരാതി ഇല്ലെന്നു വ്യക്തമാക്കുകയായിരുന്നുവെന്നും വിനോദ് പറഞ്ഞു