“പ്രിയപ്പെട്ട പൃഥ്വിക്ക് ജന്മദിനാശംസകൾ”; ആശംസ നേർന്ന് മോഹൻലാൽ

','

' ); } ?>

നടൻ പൃഥ്വിരാജിന് പിറന്നാളാശംസകൾ നേർന്ന് മോഹൻലാൽ. സോഷ്യൽ മീഡിയയിൽ പൃഥ്വിയുടെ ചിത്രത്തിനൊപ്പം പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു മോഹൻലാലിന്റെ ആശംസ. “പ്രിയപ്പെട്ട പൃഥ്വിക്ക് ജന്മദിനാശംസകൾ! നിങ്ങളുടെ ദിവസം സ്നേഹത്താലും, ചിരിയാലും, ജീവിതത്തെ മനോഹരമാക്കുന്ന എല്ലാ നല്ല വികാരങ്ങളാലും നിറഞ്ഞുനിൽക്കട്ടെ എന്ന് ആശംസിക്കുന്നു.” എന്നായിരുന്നു കുറിപ്പ്.

നിരവധിപേരാണ് പൃഥ്വിരാജിന് ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്. പൃഥ്വിരാജ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം വൈശാഖ് സംവിധാനം ചെയ്യുന്ന ‘ഖലീഫ’യാണ്. ചിത്രത്തിന്റെ ഫസ്റ്റ് ഗ്ലിമ്പ്സ് ഇന്ന് പുറത്തുവിട്ടിരുന്നു. അത് കൂടാതെ ആറു ചിത്രങ്ങൾ കൂടി പൃഥ്വിരാജിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.

‘വിലായത്ത് ബുദ്ധ, ഐ നോബഡി, ദായ്‌റ, സന്തോഷ് ട്രോഫി, ഓപ്പറേഷൻ കംബോഡിയ, എസ്എസ്എംബി 29 എന്നീ ചിത്രങ്ങളാണത്. ഇന്ന് 43 ആം ജന്മദിനമാണ് പൃഥ്വിക്ക്.