മോഹൻലാൽ- സത്യൻ അന്തിക്കാട് ചിത്രം; ഹൃദയപൂർവ്വ”ത്തിന്റെ ടീസർ പുറത്തിറങ്ങി

','

' ); } ?>

മോഹൻലാൽ- സത്യൻ അന്തിക്കാട് കൂട്ടുകെട്ടിലൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം “ഹൃദയപൂർവ്വ”ത്തിന്റെ ടീസർ പുറത്തിറങ്ങി. ചിത്രത്തിൻ്റെ റിലീസിനോടനുബന്ധിച്ചുള്ള പ്രമോഷൻ്റെ ഭാഗമായി, ചിത്രത്തിലെ ഏതാനും മനോഹരമായ ഭാഗങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടാണ് ടീസർ ഇറക്കിയിട്ടുള്ളത്. ആശിർവ്വാദ്സിനിമാസിൻ്റെ ബാനറിൽ ആൻ്റെണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്.

അഖിൽ സത്യന്റെ കഥയ്ക്ക് ടി.പി. സോനുവാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. മാളവികാ മോഹനും സംഗീതയുമാണ് ചിത്രത്തിലെ നായികമാർ. യുവ താരം സംഗീത് പ്രതാപിൻ്റെ സാന്നിദ്ധ്യവും ഏറെ പ്രതീക്ഷ നൽകുന്നുണ്ട്. ലാലു അലക്സ്, സിദ്ദിഖ്, ബാബുരാജ് , സബിതാ ആനന്ദ്, എന്നിവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്.

ഗാനങ്ങൾ – മനു മഞ്ജിത്ത്. സംഗീതം- ജസ്റ്റിൻ പ്രഭാകർ . ഛായാഗ്രഹണം – അനു മൂത്തേടത്ത്. എഡിറ്റിംഗ് കെ. രാജഗോപാൽ. കലാസംവിധാനം – പ്രശാന്ത് മാധവ് . മേക്കപ്പ് -പാണ്ഡ്യൻ. കോസ്റ്റ്യും ഡിസൈൻ-സമീരാ സനീഷ്, സ്റ്റിൽസ്- അമൽ.സി. സദർ. അനൂപ് സത്യ നാണ് മുഖ്യ സംവിധാന സഹായി, സഹ സംവിധാനം – ആരോൺ മാത്യു, രാജീവ് രാജേന്ദ്രൻ, വന്ദന സൂര്യ, ശ്രീഹരി. പ്രൊഡക്ഷൻ മാനേജർ – ആദർശ്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ശ്രീക്കുട്ടൻ, പ്രൊഡക്ഷൻ കൺട്രോളർ ബിജു തോമസ്സ്. വാഴൂർ ജോസ്