സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ഒടിയന് ശേഷം ചര്‍ച്ചയാവുന്നത് മോഹന്‍ ലാല്‍ നായകവേഷത്തിലെത്തുന്ന കുഞ്ഞാലി മരക്കാര്‍ എന്ന ചിത്രത്തിന്റെ വാര്‍ത്തകളാണ്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ച വിവരം ലാല്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടികളിലൂടെ പങ്കുവെച്ചിരുന്നു. ചിത്രത്തില്‍ സഹനടനായെത്തുന്ന സിദ്ദിക്കിന്റെ ലൊക്കോഷന്‍ ഫോട്ടോയും പ്രേക്ഷകരെ ഏറെ അത്ഭുതപ്പെടുത്തിയിരുന്നു.
എന്നാലിപ്പോള്‍ പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ട് മോഹന്‍ലാല്‍ തന്നെ തന്റെ ചിത്രത്തിലെ ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ്. തലയില്‍ കെട്ടും രാജകീയ പടച്ചട്ടയും വേഷവും ധരിച്ച തന്റെ ദൂരദര്‍ശിനിയിലൂടെ നോക്കുന്ന കുഞ്ഞാലി മരക്കാറിന്റെ വേഷം പ്രേക്ഷകരുടെ മനസ്സില്‍ ഇതിനോടകം ഇടം നേടിക്കഴിഞ്ഞു. സംവിധായകന്‍ പ്രിയദര്‍ശനും ചിത്രം തന്റെ പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്. പ്രണവ് മോഹന്‍ലാലും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഇപ്പോള്‍ ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. 100 കോടി ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിനായി വളരെ ആഡംബരമായ സെറ്റാണ് റാമോജി സിറ്റിയില്‍ ഒരുങ്ങുന്നത്. ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രം ആശീര്‍വാദ് സിനിമാസിന്റെ ബാനറിലാണ് പുറത്തിറങ്ങുന്നത്.
മോഹന്‍ ലാല്‍ പങ്കുവെച്ച് ചിത്രം കാണാം…